CricketLatest NewsNewsSports

ഐപിഎല്ലിൽ നിന്ന് അമ്പയർ നിതിൻ മേനോൻ പിന്മാറി

ഐപിഎല്ലിൽ നിന്ന് അമ്പയർ നിതിൻ മേനോൻ പിന്മാറി. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും കോവിഡ് പോസിറ്റീവ് ആയതുകൊണ്ട് കുടുംബത്തോടൊപ്പം നിൽക്കുന്നതിനു വേണ്ടിയാണ് നിതിൻ മേനോൻ ഐപിഎൽ വിട്ടത്. ഇൻഡോർ സ്വദേശിയായ നിതിൻ മേനോൻ ബിസിസിഐയ്ക്ക് ഇതുസംബന്ധിച്ച് കത്തുനൽകി. കോവിഡ് കാരണം ഐപിഎല്ലിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ വ്യക്തിയാണ് നിതിൻ മേനോൻ.

നേരത്തെ ഡൽഹി ക്യാപിറ്റൽസിന്റെ സ്പിൻ ബൗളർ അശ്വിനും കുടുംബത്തിൽ കോവിഡ് ബാധിച്ചതുകൊണ്ട് ഐപിഎൽ ബബിൾ വിട്ടിരുന്നു. ഐസിസി എലൈറ്റ് പാനലിൽ ഉള്ള ഏക അമ്പയറാണ് നിതിൻ മേനോൻ. ഓസ്‌ട്രേലിയൻ അമ്പയർ പോൾ റൈഫളും കോവിഡ് കാരണം ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു.

Related Articles

Post Your Comments


Back to top button