KeralaLatest NewsNews

കേരളത്തിൽ യുഡിഎഫ് തന്നെ അധികാരത്തിലെത്തുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

തിരുവനന്തപുരം : സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. യുഡിഎഫിന് അനുകൂലമായിട്ടുള്ള രാഷ്ട്രീയതരംഗം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തുടര്‍ഭരണം കേരളത്തിന്റെ സര്‍വ്വനാശത്തിലേക്ക് വഴിതെളിക്കുമെന്ന പൊതുചിന്ത കേരള സമൂഹത്തിലുണ്ടായിരുന്നു. ക്യാപ്റ്റന്‍സി ഉള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ സിപിഎമ്മിന് ബൂമറാങ് ആയിട്ടുണ്ട്. എല്‍ഡിഎഫിന്റേത് വ്യക്തികേന്ദ്രീകൃത ക്യാംപയിനായിരുന്നു. എന്നാല്‍ യുഡിഎഫിന്റേത് കൂട്ടായ പ്രചാരണമായിരുന്നു. അതിന്റെ ഗുണഫലം യുഡിഎഫിന് ലഭിക്കുമെന്നും പ്രേമചന്ദ്രന്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read Also : സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചു

ഈ തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി അന്തര്‍ധാര സജീവമായിരുന്നു. ബാലശങ്കറിന്റെ ആരോപണങ്ങള്‍ ഇതിനു തെളിവാണ്. കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടാലേ ബിജെപിക്ക് കേരളത്തില്‍ വളരാന്‍ കഴിയൂവെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയും ഇത് സാധൂകരിക്കുന്നു. പക്ഷേ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കോട്ടകള്‍ തകര്‍ത്ത് കേരളത്തില്‍ ബിജെപിക്ക് വേരോട്ടമുണ്ടാക്കാനാകില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി ചൂണ്ടിക്കാട്ടി.

Related Articles

Post Your Comments


Back to top button