KeralaLatest NewsNews

എല്‍ഡിഎഫ് തന്നെ ഇത്തവണയും അധികാരത്തില്‍ വരുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : എല്‍ഡിഎഫ് തന്നെ ഇത്തവണയും അധികാരത്തില്‍ വരുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്ന മാധ്യമപ്രവര്‍‌ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also : കൊവിഡ് ചികിത്സയ്ക്ക് ആയുര്‍വേദ ശാസ്ത്ര ഗവേഷണ കേന്ദ്ര സമിതി വികസിപ്പിച്ച ആയുര്‍വേദ മരുന്ന് ഉപയോഗിക്കാന്‍ അനുമതി 

.’അതിനെക്കുറിച്ച് യാതൊരു സംശയവും എനിക്കില്ല, കഴിഞ്ഞ തവണ ഞങ്ങള്‍ക്കുള്ള സീറ്റിനേക്കാള്‍ കൂടുതല്‍ ഇത്തവണ നേടുമെന്ന് പിണറായി വ്യക്തമാക്കി. ഇക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണെന്നും ആ നിലപാടില്‍ തന്നെയാണ് ഇപ്പോഴുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എനിക്ക് ജനങ്ങളില്‍ നല്ല വിശ്വാസമുണ്ട്, എല്ലാം ജനങ്ങളാണല്ലോ തീരുമാനിക്കുന്നത്. അതിനെപ്പറ്റി കൂടുതല്‍ പറയാനില്ലെന്നും പിണറായി പറഞ്ഞു.

പുതിയ സര്‍ക്കാര്‍ വന്നിട്ട് മുഖ്യമന്ത്രിയായ ശേഷം ആലോചിക്കാം എന്നാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതാണ് ആലോചിക്കാം എന്ന് പറഞ്ഞതെന്ന് പിണറായി ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

Related Articles

Post Your Comments


Back to top button