Latest NewsNewsFootballSports

വണ്ടർ കിഡ് യുണൈറ്റഡിൽ തുടരും

വണ്ടർ കിഡ് ഹാന്നിബൽ മെജ്‌ബ്രി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചു. താരം ദീർഘകാല കരാറാണ് ഒപ്പുവെച്ചത്. യുണൈറ്റഡ് യൂത്ത് ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹാന്നിബലിന് വലിയ ഭാവി ഉണ്ടെന്ന് യുണൈറ്റഡ് ആരാധകർ വിലയിരുത്തുന്നത്. ഉടൻ തന്നെ താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ അരങ്ങേറ്റം നടത്തുമെന്നാണ് വിലയിരുത്തലുകൾ.

18കാരനായ ഹാന്നിബൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 23 ടീമിനുവേണ്ടി ഈ സീസണിൽ 18 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാലു ഗോളുകളും ഏഴ് അസിസ്റ്റും താരം ഈ സീസണിൽ സംഭാവന ചെയ്തിട്ടുണ്ട്. എഎസ് മൊണാക്കോയിൽ നിന്നായിരുന്നു ഒരു സീസൺ മുമ്പ് ഹാന്നിബൽമെജ്‌ബ്രിയെ യുണൈറ്റഡ് സ്വന്തമാക്കിയത്. 10 മില്യണോളം ആയിരുന്നു താരത്തിന് വേണ്ടി യുണൈറ്റഡ് മൊണാക്കോയ്ക്ക് അന്ന് നൽകിയത്.

Related Articles

Post Your Comments


Back to top button