COVID 19Latest NewsNewsIndia

എനിക്ക് വയസായി, എന്റെ ജീവിതം ഞാന്‍ ജീവിച്ചു; യുവാവിനെ രക്ഷിക്കാനായി ആശുപത്രി കിടക്ക ഒഴിഞ്ഞു കൊടുത്ത 85 കാരന് സംഭവിച്ചത്

കോവിഡ് ബാധിതനായി ആശുപത്രിയിലെത്തിയ ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാനായി ആശുപത്രി കിടക്ക ഒഴിഞ്ഞു കൊടുത്ത 85 കാരനാണ് നാരായണ്‍ ദഭാല്‍ക്കർ.

നാഗ്പൂര്‍: കോവിഡ് മരണത്തെ കുറിച്ച് കരളലിയിക്കുന്ന വാര്‍ത്തകളാണ് പലയിടങ്ങളിൽനിന്നും പുറത്തുവരുന്നത്. അത്തരത്തിലൊന്നാണ് നാരായണ്‍ ദഭാല്‍ക്കറെക്കുറിച്ചുള്ള വാർത്ത. നാഗ്പൂരിലാണ് സംഭവംനടന്നത്. കോവിഡ് ബാധിതനായി ആശുപത്രിയിലെത്തിയ ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാനായി ആശുപത്രി കിടക്ക ഒഴിഞ്ഞു കൊടുത്ത 85 കാരനാണ് നാരായണ്‍ ദഭാല്‍ക്കർ.

‘എനിക്ക് 85 വയസായി. എന്റെ ജീവിതം ഞാന്‍ ജീവിച്ചു. ഒരു ചെറുപ്പക്കാരന്റെ ജീവിതം രക്ഷിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനം. അവരുടെ മക്കള്‍‌ ചെറുതാണ്. ദയവായി എന്റെ സ്ഥലം അവര്‍ക്ക് കൊടുക്കൂ’

ചെറുപ്പക്കാരന് വേണ്ടി ആശുപത്രി കിടക്ക മാറിക്കൊടുക്കുന്നതിന് മുന്‍പ് നാരായണ്‍ ഡോക്ടര്‍മാരോട് പറഞ്ഞത് ഇങ്ങനെയാണ്.ഓക്സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം ആശുപത്രി വിടുകയായിരുന്നു. ആശുപത്രിയിൽനിന്നും വീട്ടിലെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി.

Related Articles

Post Your Comments


Back to top button