KeralaLatest NewsNews

‘സ്വപ്‌ന ഒരു പവര്‍ ബ്രോക്കര്‍;’ തിരിച്ചറിയാന്‍ വൈകിപോയെന്ന് സ്പീക്കർ

സന്ദീപിനേയും സരിത്തിനേയും പരിചയമില്ല. സന്ദീപിനെ കണ്ടിട്ട് പോലുമില്ല.

തിരുവനന്തപുരം: സ്വപ്ന കേസിൽ വ്യക്തത വരുത്തി സ്പീക്കർ ശ്രീരാമകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ പരിചയപ്പെട്ടത് കോണ്‍സുലേറ്റില്‍ നിന്നാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തീര്‍ത്തും പ്രൊഫഷണല്‍ ആയ ബന്ധമാണ് സ്വപ്‌നയുമായി ഉണ്ടായിരുന്നതെന്നും സ്വപ്‌ന ഒരു പവര്‍ ബ്രോക്കറാണെന്ന് തിരിച്ചറിയാന്‍ വൈകിപോയത് പിഴവാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

‘സ്വപ്‌ന സുരേഷ് ഒരു പവര്‍ ബ്രോക്കറായിരുന്നു. അത് മനസിലാക്കാതെ പോയി. അത് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടാതെ പോയി. മനസിലാക്കിയില്ലായെന്ന പിശക് ഉണ്ട്. സൗഹൃദത്തിന്റെ ജാഗ്രത കുറവ് അല്ല. കോണ്‍സുലേറ്റിലെ ഉദ്യാഗസ്ഥ എന്ന നിലയില്‍ പല കാര്യങ്ങളും പറയേണ്ടി വരും.’ ശ്രീരാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്വപ്‌ന സുരേഷിനെ കൂടുതലായി പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ശിവശങ്കറാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുവെന്നത് ഒഴിച്ചാല്‍ സ്വപ്‌ന എന്തെങ്കിലും സഹായം തന്നില്‍ നിന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ ഒരാള്‍ കൂടെയുള്ളപ്പോള്‍ തന്റെ സഹായം അവര്‍ക്ക് ആവശ്യമില്ലെന്നും പികെ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Read Also: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ച് യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു

തനിക്ക് ഇക്കാര്യത്തില്‍ കൃത്യമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ബന്ധുവാണെന്ന് ശിവശങ്കര്‍ ഒരിക്കല്‍ പറഞ്ഞത് അവരെ കൂടുതല്‍ വിശ്വസിക്കാന്‍ കാരണമായി. സന്ദീപിനേയും സരിത്തിനേയും പരിചയമില്ല. സന്ദീപിനെ കണ്ടിട്ട് പോലുമില്ല. സരിത്തിനെ ഒരു തവണ സ്വപ്‌നക്കൊപ്പം കണ്ടിരുന്നെങ്കിലും നേരിട്ട് പരിചയപ്പെട്ടിട്ടില്ല. ശ്രീരാമകൃഷ്ണന്‍ കൂട്ടിചേര്‍ത്തു. തനിക്കെതിരെ ഇല്ലാകഥ കൊണ്ട് വാര്‍ത്തകള്‍ വന്നതില്‍ വ്യക്തി എന്ന നിലയില്‍ വിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles

Post Your Comments


Back to top button