KeralaLatest NewsNewsCrime

അമ്മയെ കുറിച്ച് അശ്ലീലം പറഞ്ഞു; സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

അടിമാലി: അമ്മയെ കുറിച്ച് അശ്ലീലച്ചുവയോടെ സംസാരിച്ച സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. ഹോട്ടല്‍ തൊഴിലാളിയായ കോട്ടയം പനച്ചിക്കാട് വാതുക്കാട്ടില്‍ ജോയി (61) ആണ് കൊല്ലപ്പെട്ടത്. പോലീസിന്റെ അന്വേഷണത്തിനൊടുവിൽ ജോയിയുടെ സുഹൃത്ത് ആനക്കുളം സ്വദേശി പുനംകുടിപുത്തന്‍വീട് വിനോദ് (വിനു -35) അറസ്റ്റിലായി. മൂന്നാര്‍ സിഐ മനോജ്, എസ് ഐ ടി എം സൂഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Also Read:കേരളത്തിൽ ലോക്ക്ഡൗൺ വേണ്ടെന്നുള്ള തീരുമാനത്തിൽ ഉറച്ച് നിന്ന് മന്ത്രിസഭ

ഏതാനും ദിവസങ്ങളായി ജോയി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഈ മാസം 21ന് ആയിരുന്നു സംഭവം നടന്നത്. മദ്യപാനത്തിനിടെയാണ് വിനു ജോയിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. പിടിവലിക്കിടെ വിനു നെഞ്ചിലും വയറിലും മാറി മാറി ചവിട്ടി. ഇതിനെത്തുടര്‍ന്ന് മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞു. മരണം ശേഷം നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് ആന്തരീകമായി ഉണ്ടായ പരിക്കുകളെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.

സംഭവത്തെ തുടര്‍ന്ന് പിറ്റേന്നു തന്നെ വിനോദിനെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറില്‍ നിന്നും വിവരങ്ങള്‍ തേടിയതോടെയാണ് വിനുവിന്റെ ക്രൂരത പുറത്തായത്. അമ്മയെ അശ്ലീലം പറഞ്ഞതിനാണ് ജോയിയെ വിനു കൊലപ്പെടുത്തിയതെന്നാണ് വിവരം.

Related Articles

Post Your Comments


Back to top button