Latest NewsNewsFootballSports

യൂറോപ്പ ലീഗിൽ 2007ലെ പ്രകടനമാണ് നാളെ വേണ്ടതെന്ന് ഒലെ

2007ൽ എ എസ് റോമയ്‌ക്കെതിരെ വൻ വിജയമാണ് നാളെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. അന്നത്തെ യുണൈറ്റഡിന്റെ പ്രകടനം മാന്ത്രികമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും എ എസ് റോമയും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ യുണൈറ്റഡ് അന്ന് 7-1ന്റെ വൻ വിജയമാണ് നേടിയത്. അന്ന് അലൻ സ്മിത് ഗംഭീരമായിരുന്നു എന്നും ഒലെ പറഞ്ഞു.

നാളെ യൂറോപ്പ ലീഗ് സെമിയിലാണ് റോമയും യുണൈറ്റഡും നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിലെ യുണൈറ്റഡിന്റെ അഞ്ചാം സെമി ഫൈനലാകും നാളെ നടക്കുന്നത്. ഇതിനു മുമ്പ് യുണൈറ്റഡ് കളിച്ച നാലു സെമി ഫൈനലിലും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. എന്നാൽ യൂറോപ്പ ലീഗിൽ കിരീടം തന്നെയാണ് ലക്ഷ്യമെന്ന് ഒലെ പറഞ്ഞു. യുണൈറ്റഡിന്റെ പരിശീലകനായി കിരീടം ഉയർത്തുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് ഒലെ കൂട്ടിച്ചേർത്തു.

Related Articles

Post Your Comments


Back to top button