28 April Wednesday
ഗൃഹാങ്കണ സമരം

വാക്‌സിൻ നയം: വീട്ടുമുറ്റത്തെ 
സമരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 28, 2021


തിരുവനന്തപുരം
കേന്ദ്ര  വാക്‌സിൻ നയത്തിനെതിരായ പ്രതിഷേധം ജ്വലിപ്പിക്കാൻ വീട്ടുമുറ്റങ്ങളെ സമരകേന്ദ്രങ്ങളാക്കി, കേരളം ഒരുങ്ങി. വാക്‌സിന്‌ അമിത വില ഈടാക്കി കൊള്ളനടത്താൻ കമ്പനികൾക്ക്‌ അവസരം നൽകുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗൃഹാങ്കണ സമരം ബുധനാഴ്‌ച നടക്കും.

വൈകിട്ട്‌ 5.30 മുതൽ ആറുവരെ വീട്ടുമുറ്റങ്ങളിൽ പ്ലക്കാർഡും പോസ്‌റ്ററും ഉയർത്തി പ്രവർത്തകർ പ്രതിഷേധം അറിയിക്കും. കുടുംബാംഗങ്ങളും സമരത്തിന്റെ ഭാഗമാകും. കോവിഡ്‌ മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതൽ അപകടത്തിലാക്കുന്ന ജനവിരുദ്ധ കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ടാണ്‌ സമരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top