COVID 19USALatest NewsNewsIndiaInternational

പ്രതിസന്ധികൾക്കിടയിലെ പ്രതീക്ഷ; കോവിഡ് ഇരട്ട വകഭേദത്തെ ഇന്ത്യയുടെ കോവാക്‌സിന്‍ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തൽ

കോവാക്‌സിന്‍, ബി.1.617 വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയതായും യു.എസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഉയർത്തുന്ന പ്രതിസന്ധികൾക്കിടെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നു. കോവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ കോവാക്‌സിന്‍ നിര്‍വീര്യമാക്കുമെന്നാണ് കണ്ടെത്തൽ. വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തൊണി ഫൗചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദൈനംദിന അടിസ്ഥാന വിവരങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും, ഇന്ത്യയില്‍ കോവിഡ് ഭേദമായ ആളുകളുടേയും വാക്‌സിന്‍ സ്വീകരിച്ച ആളുകളുടേയും ഏറ്റവും പുതിയ രേഖകളും പരിശോധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവാക്‌സിന്‍, ബി.1.617 വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയതായും യു.എസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ചുകൊണ്ട് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്റെ പ്രതിരോധശേഷി കൊണ്ടു തന്നെ ഇന്ത്യയില്‍ ഇപ്പോഴുള്ള പ്രതിരോധ കുത്തിവെപ്പ് കോവിഡിനെതിരായ ഒരു പ്രധാന മറുമരുന്നായിരിക്കുമെന്നും ഡോ.ഫൗചി മാധ്യമങ്ങളോട് പറഞ്ഞു.

ഗോവയിൽ ലോക്ക് ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രധാനമായും കോവിഡിന്റെ ബി.1.617 കോവിഡ് വകഭേദം കൂടുതലായി കണ്ടുവരുന്നത്. രാജ്യത്ത് കോവിഡിന്റെ തീവ്രമായ രണ്ടാം തരംഗത്തിലേക്ക് നയിച്ചത് ഈ വകഭേദമാണെന്നാണ് നിഗമനം. ഐ.സി.എം.ആറിന്റേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും പങ്കാളിത്തത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ന്, ക്ലിനിക്കല്‍ പരീക്ഷണത്തിലിരിക്കുമ്പോള്‍ തന്നെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരുന്നു. വാക്‌സിന് 78 ശതമാനം ഫലപ്രാപ്തി പരീക്ഷണഘട്ടത്തില്‍ ലഭിക്കുന്നുണ്ടെന്നാണ് ഐ.സി.എം.ആര്‍ വ്യക്തമാക്കിയത്.

Related Articles

Post Your Comments


Back to top button