അഹമ്മദാബാദ്
അവസാന പന്ത് വരെ ആവേശം നിറഞ്ഞ കളിയിൽ റോയൽ ചലഞ്ചേഴ‍്സ് ബാംഗ്ലൂർ ഒരു റണ്ണിന് ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി. അഞ്ചാം ജയത്തോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ബാംഗ്ലൂർ ഒന്നാമതെത്തി. ബാംഗ്ലൂർ 5–171 റണ്ണെടുത്തു. മറുപടിക്കെത്തിയ ഡൽഹി ഷിംറോൺ ഹെറ്റ്മെയർ (25 പന്തിൽ 53), ക്യാപ്റ്റൻ ഋഷഭ് പന്ത് (48 പന്തിൽ 58) എന്നിവരിലൂടെ പൊരുതിയെങ്കിലും ജയത്തിന് ഒരു റണ്ണകലെ വീണു.
മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ 14 റണ്ണായിരുന്നു ഡൽഹിക്ക് ആവശ്യം. എന്നാൽ ആദ്യ നാല് പന്തിൽ കിട്ടിയത് നാല് റൺ മാത്രം. അവസാന രണ്ടിൽ പന്ത് രണ്ട് ഫോർ പായിച്ചു. പക്ഷേ, സ്കോർ 4–170ൽ അവസാനിച്ചു.
തുടക്കം പതറിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ എ ബി ഡി വില്ലിയേഴ്‌സാണ് (42 പന്തിൽ 75) കാത്തത‍്. അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും പായിച്ചു. . മാർകസ് സ്‌റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിൽ 23 റണ്ണാണ് ഡി വില്ലിയേഴ്‌സ് നേടിയത്. ഐപിഎലിൽ 5000 റണ്ണും തികച്ചു ഡി വില്ലിയേഴ്സ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..