CinemaLatest NewsNewsEntertainment

100 കോടിയുടെ സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ സംതൃപ്തി നൽകുന്നത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുമ്പോൾ; സോനു സൂദ്

സോനുവിനെ സമൂഹമാധ്യമങ്ങളും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം നാട്ടിലെത്തിച്ചത്. രാജ്യം കൊവിഡിന്റെ രണ്ടാം തരം​ഗത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും സഹായ ഹസ്തവുമായി എത്തുകയാണ് താരം. ആവശ്യക്കാര്‍ക്ക് ഓക്‌സിജന്‍, ആശുപത്രി കിടക്ക, മരുന്നുകള്‍ എന്നിവ എത്തിക്കാനുള്ള പരിശ്രത്തിലാണ് സോനു ഇപ്പോൾ.

ഇതിനിടയിൽ താരം പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധനേടുന്നത്. കൊവിഡ് കാരണം ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിലാണ് 100 കോടിയുടെ സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ സംതൃപ്തി തരുന്നതെന്നാണ് സോനൂ ട്വീറ്റ് ചെയ്യുന്നത്.

Read Also  :  മുഖത്തെ കറുപ്പകറ്റാൻ വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിക്കാം

‘അര്‍ദ്ധരാത്രി ഒരുപാട് ഫോണ്‍കോളുകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് ആവശ്യക്കാര്‍ക്ക് കിടക്ക, ഓക്‌സിന്‍ എന്നിവ എത്തിക്കുകയും. കുറച്ച് പേരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്യുന്നത് 100 കോടി സിനിമ ചെയ്യുന്നതിനേക്കാള്‍ എത്രയോ അധികം സംതൃപ്തി ലഭിക്കും. ആശുപത്രിക്ക് മുന്നില്‍ കിടക്കക്കായി കാത്തിരിക്കുന്നവര്‍ ഉള്ളപ്പോള്‍ നമുക്ക് ഒരിക്കലും ഉറങ്ങാനാവില്ല’സോനു ട്വീറ്റ് ചെയ്തു.

Related Articles

Post Your Comments


Back to top button