COVID 19CricketLatest NewsNewsIndiaSports

ഐപിഎൽ ബയോ ബബിൾ നിബന്ധനകൾ കടുപ്പിച്ച് ബിസിസിഐ

മുംബൈ : ഐപിഎൽ ബയോ ബബിൾ നിബന്ധനകൾ കടുപ്പിക്കുന്നു. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ടെസ്റ്റുകൾ നടത്താനും ഇന്ത്യൻ താരങ്ങൾക്ക് വാക്സിനേഷൻ എടുക്കാനും ബിസിസിഐ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താമസിക്കുന്ന ഹോട്ടലിലേക്ക് പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ ഇനി മുതൽ അനുവാദമില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Read Also : വെബ്‌സൈറ്റ് തകരാർ പരിഹരിച്ചു ; 18 കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ തുടങ്ങി 

ഐപിഎലിൽ പങ്കെടുക്കുന്ന എല്ലാ ഇന്ത്യൻ താരങ്ങൾക്കും മെയ് ഒന്നിന് വാക്സിൻ നൽകുമെന്നാണ് വിവരം. നേരത്തെ അഞ്ച് ദിവസത്തിൽ ഒരിക്കലായിരുന്നു കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. ഇനി മുതൽ രണ്ട് ദിവസത്തിലൊരിക്കൽ കൊവിഡ് ടെസ്റ്റ് നടത്തും.

രാജ്യത്തെ കൊവിഡ് ബാധ അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്കും ഇന്ന് റിപ്പോർട്ട് ചെയ്തു. 3,293 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

 

Related Articles

Post Your Comments


Back to top button