Latest NewsNewsIndia

‘എന്റെ ജീവിതം ഞാന്‍ ജീവിച്ചു കഴിഞ്ഞു’ ചെറുപ്പക്കാരന് വേണ്ടി തന്റെ കിടക്കയൊഴിഞ്ഞ് കൊടുത്തു- 85കാരന് വീട്ടില്‍ മരണം

നാഗ്പൂര്‍: ചെറുപ്പക്കാരന് വേണ്ടി തന്റെ കിടക്കയൊഴിഞ്ഞ് കൊടുത്ത 85കാരന്‍ മരിച്ചു. നാരായണ്‍ ദബാല്‍ക്കര്‍ എന്നയാളാണ് സ്വന്തം ജീവന്‍ നോക്കാതെ യുവാവിന് വേണ്ടി ആശുപത്രി കിടക്ക ഒഴിഞ്ഞുകൊടുത്തത്. നാഗ്പൂരിലാണ് സംഭവം. കോവിഡ് പൊസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് 85-കാരനായ നാരായണ്‍ ദഭാല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read more: ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചത് 1128 പേ​ർ​ക്ക്

ഡോക്ടര്‍മാരുടെ ഉപദേശം കണക്കിലെടുക്കാതെയാണ് അദ്ദേഹം യുവാവിന് വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചത്. ‘എനിക്ക് 85 വയസായി. എന്റെ ജീവിതം ഞാന്‍ ജീവിച്ചുകഴിഞ്ഞതാണ്. ഒരു ചെറുപ്പക്കാരന്റെ ജീവിതം രക്ഷിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനം. അയാളുടെ മക്കള്‍ ചെറിയ കുട്ടികളാണ്. ദയവായി എന്റെ കിടക്ക അയാള്‍ക്ക് കൊടുക്കൂ’ എന്നാണ് ഇദ്ദേഹം ഡോക്ടര്‍മാരോട് പറഞ്ഞത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം മറികടന്നാണ് അദ്ദേഹം ഡിസ്ചാര്‍ജ് വാങ്ങിയത്. വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹം മരിച്ചത്. ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് യാചിക്കുന്ന ഒരു സ്ത്രീയെയും കുട്ടികളെയും കണ്ട് മനസ്സലിഞ്ഞ ദഭാല്‍കര്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

Read More: എല്ലാവർക്കും സൗജന്യ കോവിഡ് വാക്‌സിൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം; മുഖ്യമന്ത്രി

കടുത്ത കോവിഡ് 19 ലക്ഷണങ്ങളും ഓക്‌സിജന്റെ അളവും കുറഞ്ഞതിനാല്‍ ഏപ്രില്‍ 22 നാണ് ദബാല്‍ക്കറെ നാഗ്പൂരിലെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം തനിക്ക് ഡിസ്ചാര്‍ജ് വേണമെന്ന് അദ്ദേഹം വാശിപിടിച്ചു. 40കാരന് വേണ്ടി കരയുന്ന ഭാര്യയെ കണ്ടതിനാലാണ് അദ്ദേഹം അത്തരത്തില്‍ വാശിപിടിച്ചത്. ഒരുപാട് കിണഞ്ഞുപരിശ്രമിച്ചാണ് ആശുപത്രിയില്‍ സ്ഥലം ലഭിച്ചത്.

എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം അദ്ദേഹം വീട്ടിലെത്തി. അവസാന നിമിഷങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ജീവിക്കാനാണ് അച്ഛന്‍ ആഗ്രഹിച്ചത്. ആ ചെറുപ്പക്കാരനായ രോഗിയെക്കുറിച്ചും സംസാരിച്ചു’, നാരായണന്റെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥനും ആര്‍എസ്എസിന്റെ സജീവ അംഗവുമായിരുന്നു ദബാല്‍ക്കര്‍.

Read More: ഒരുവർഷത്തോളം തൊഴിൽരഹിതനായിരുന്ന മലയാളിക്ക് റമദാൻ മാസത്തിൽ ദുബായിൽ 300,000 ദിർഹത്തിന്റെ ജാക്ക്‌പോട്ട്

Related Articles

Post Your Comments


Back to top button