KeralaNews

ആദ്യഘട്ടത്തിൽ അമിത്ഷാ നേരിട്ടിറങ്ങി, ഇനി ഡൽഹിയുടെ കാര്യങ്ങൾ നിയന്തിക്കാൻ ലഫ്റ്റനന്റ് ഗവർണർ; എസ് സുരേഷ്

ക്യാപ്പിറ്റൽ ടെറിട്ടറി ഓഫ് ദൽഹി ആക്ട്" പ്രകാരമാണ് ഇപ്പോൾ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് രാഷ്ട്രപതി വിഞ്ജാപനം വഴി അധികാരം കൈമാറിയത്.

കോവിഡ് അതിവ്യാപനത്തിന്റെ ഘട്ടത്തിൽ ഡൽഹി ഇനി ലഫ്റ്റനന്റ് ഗവർണർ ഭരിക്കും. ഓക്സിജൻ ക്ഷാമവും കോവിഡ് മരണ നിരക്കിലെ വർദ്ധനവും ഡൽഹിയെ ഗുരുതരാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. ഡൽഹിക്ക് സമാനമായ അവസ്ഥയിലേക്കാണ് കേരളവും പോകുന്നതെന്ന മുന്നറിയിപ്പുമായി ബിജെപി നേതാവ് എസ് സുരേഷ്.

കേരളത്തിലെ വാക്സിനേഷൻ സർക്കാർ തന്നെ അട്ടിമറിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ ഇടപെടൽ ആവശ്യമായി വരുന്നു….. സുരേഷ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു

read also:സ്ഥാനാർത്ഥികൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം;ഉത്തരവ് പുറത്തിറക്കി

പോസ്റ്റ് പൂർണ്ണ രൂപം

ഡെൽഹി ഇനി ലഫ്റ്റനന്റ് ഗവർണർ ഭരിക്കും….
കേന്ദ്രസർക്കാർ നേരിട്ട് കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകും
ഒക്സിജൻ വിതരണത്തിലെ പിടുപ്പുകേടും അശാസ്ത്രീയവും നിരുത്തരവാദിത്വവും കാരണം നിരവധി കോവിസ് രോഗികൾ മരണപ്പെട്ടു, രാജ്യത്തിന് അപമാനമുണ്ടാക്കിയ സർക്കാരാണ് കെജിരിവാളിന്റേത്. കോവിഡിന്റെ ആദ്യ ഘട്ടത്തിലും അതിരൂക്ഷ രോഗവ്യാപനം നടന്ന ഡെൽഹിയിൽ ആഭ്യന്തര മന്ത്രി ശ്രീ. അമിത്ഷാ നേരിട്ടിറങ്ങിയാണ് നിയന്ത്രണ വിധേയമാക്കിയത്….

എന്നാൽ” ക്യാപ്പിറ്റൽ ടെറിട്ടറി ഓഫ് ദൽഹി ആക്ട്” പ്രകാരമാണ് ഇപ്പോൾ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് രാഷ്ട്രപതി വിഞ്ജാപനം വഴി അധികാരം കൈമാറിയത്.
കേരളവും ഡൽഹിയുടെ അവസ്ഥയിലേക്കാണ് എന്നതാണ്‌ ദുഃഖകരം…
ഏറ്റവും കൂടുതൽ TPR, രോഗവ്യാപനം, 12 ജില്ലകളിലും രോഗവ്യാപനം ഗുരുതരാവസ്ഥയിൽ…
അതിനിടയിൽ
കേരളത്തിലെ വാക്സിനേഷൻ സർക്കാർ തന്നെ അട്ടിമറിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ ഇടപെടൽ ആവശ്യമായി വരുന്നു……

ഡെൽഹി ഇനി ലഫ്റ്റനന്റ് ഗവർണർ ഭരിക്കും….കേന്ദ്രസർക്കാർ നേരിട്ട് കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുംഒക്സിജൻ…

Posted by S. Suresh on Wednesday, April 28, 2021

Related Articles

Post Your Comments


Back to top button