തിരുവനന്തപുരം
ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ ദിനേശ് വർമയ്‌ക്കും കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജീജോയ്‌ക്കും കേരള മീഡിയ അക്കാദമി മാധ്യമ ഫെല്ലോഷിപ്. സൂക്ഷ്‌മ ഗവേഷണവിഭാഗത്തിൽ സംസാരഭാഷയെ സ്വാധീനിക്കുന്ന മാധ്യമപദാവലികളെ കേന്ദ്രീകരിച്ചുള്ള പഠനത്തിനാണ് ദിനേശ് വർമയ്‌ക്ക് ഫെലോഷിപ്. ഒരു ലക്ഷം രൂപയാണ് ഫെലോഷിപ് തുക. സമഗ്ര ഗവേഷണവിഭാഗത്തിൽ ‘വ്യാജവാർത്ത: വിനിമയവും പ്രത്യയശാസ്ത്രവും’ എന്ന വിഷയത്തിലുള്ള പഠനത്തിനാണ് ജീജോയ്‌ക്ക് ഫെലോഷിപ്. 75,000 രൂപയാണ് ഫെലോഷിപ് തുക. കേരള മീഡിയ അക്കാദമി 2020–--21ൽ ഗവേഷണം നടത്താൻ 26 പേർക്കാണ് ഫെലോഷിപ് നൽകുന്നതെന്ന് അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു.
ഒരുലക്ഷം രൂപയുടെ സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി സബ് എഡിറ്റർ രജി ആർ നായരും അർഹയായി. ‘ചലച്ചിത്രമേഖലയിലെ ലിംഗസമത്വവും മാധ്യമഇടപെടലുകളും’ എന്ന വിഷയത്തിൽ ഗവേഷണത്തിനാണ് ഫെലോഷിപ്.
ഡി പ്രമേഷ് കുമാർ, സിബി കാട്ടാമ്പിള്ളി, എസ് രാധാകൃഷ്ണൻ, അഖില പ്രേമചന്ദ്രൻ, എൻ ടി പ്രമോദ്, എൻ കെ ഭൂപേഷ്, നൗഫിയ ടി എസ് - എന്നിവർ 75,000 രൂപവീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പിന് അർഹരായി.
പി വി ജോഷില-, സി എസ് ഷാലറ്റ്, ലത്തീഫ് കാസിം, നീതു സി സി, -എം വി വസന്ത്, - സി കാർത്തിക, എം ആമിയ, പ്രവീൺദാസ്, അരവിന്ദ് ഗോപിനാഥ്, ടി കെ ജോഷി, അസ്ലം പി-, ബി ബിജീഷ്-, സാലിഹ് വി-, ഇ വി ഷിബു, എം ഡി ശ്യാംരാജ്, പി ബിനോയ് ജോർജ്- എന്നിവർക്കാണ് 10,000 രൂപ വീതമുള്ള പൊതുഗവേഷണ ഫെലോഷിപ്. തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, എം പി അച്യുതൻ, കെ വി സുധാകരൻ, മീന ടി പിള്ള, ഡോ. നീതു സോന എന്നിവരടങ്ങുന്ന സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്.
ദിനേശ് വർമ എറണാകുളം കോതമംഗലം കുറ്റിലഞ്ഞി പുത്തൻമഠത്തിൽ കേരളവർമയുടേയും ഈശ്വരി കെ വർമയുടേയും മകനാണ്. ഭാര്യ: പി ആർ അനിത (മാനേജർ, എസ്ബിഐ, അടാട്ട്, തൃശൂർ ). മക്കൾ: ഭരത്, നവീൻ ( വിദ്യാർത്ഥികൾ). റീജന്റ് റാണി, തിക്കുറിശ്ശി സ്മാരകം, സി എം അബ്ദുറഹ്മാൻ, കടവനാട്, പുഴങ്കര ബാലനാരായണൻ തുടങ്ങി പുരസ്കാരങ്ങൾ ലഭിച്ചു. ഇപ്പോൾ തിരുവനന്തപുരം ബ്യൂറോയിൽ.
രജി ആർ നായർ മാതൃഭൂമി കോഴിക്കോട് യൂണിറ്റിൽ സബ് എഡിറ്ററാണ്. ഭർത്താവ്: ആർ രഞ്‌ജിത് (ദേശാഭിമാനി സ്‌പോർട്‌സ് ഡസ്‌ക്). മകൻ: ഋതുനന്ദൻ.
ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫായ ജീജോ കണ്ണൂർ കയരളത്തെ പരേതരായ ചെക്കിയിൽ കുഞ്ഞിരാമൻ മണിയാണിയുടെയും എം സുഭദ്രയുടെയും മകനാണ്. ഭാര്യ. കലിക്കറ്റ് സർവ്വകലാശാലക്കടുത്ത് മോസ്കോപ്പാറ ഗയയിലെ അനുപമ ഇ പ [ ജി വി എച്ച് എസ് എസ് കൊണ്ടോട്ടി ] മകൻ: അയാൻ സൗഗത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..