27 April Tuesday

പഞ്ചാബ് തകർന്നു ; കൊൽക്കത്ത നെെറ്റ്റൈഡേഴ്സ് അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 27, 2021


അഹമ്മദാബാദ്‌
ബൗളർമാർ മികവുകാട്ടിയ കളിയിൽ പഞ്ചാബ്‌ കിങ്‌സിനെ കൊൽക്കത്ത നെെറ്റ്റൈഡേഴ്സ് അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു.  123 റണ്ണിൽ പഞ്ചാബിനെ ഒതുക്കിയ കൊൽക്കത്ത 20 പന്ത് ശേഷിക്കെ ജയം നേടി. ക്യാപ്റ്റൻ ഇയോവിൻ മോർഗൻ 40 പന്തിൽ 47 റണ്ണുമായി പുറത്താകാതെനിന്നു. രാഹുൽ ത്രിപാഠി 32 പന്തിൽ 41 റണ്ണെടുത്തു.

പഞ്ചാബിന് ഒമ്പതിന് 123ൽ എത്താനേ കഴിഞ്ഞുള്ളൂ. കൊൽക്കത്തയ്ക്കായി  പേസർ പ്രസീദ്‌ കൃഷ്‌ണ മൂന്ന്‌ വിക്കറ്റെടുത്തപ്പോൾ പാറ്റ്‌ കമ്മിൻസും സുനിൽ നരെയ്നും രണ്ടുവീതം പങ്കിട്ടു. വാലറ്റക്കാരൻ ക്രിസ്‌ ജോർദാനാണ്‌ (18 പന്തിൽ 30) പഞ്ചാബിനെ നൂറ്‌ കടത്തിയത്‌. മുൻനിരയിൽ മായങ്ക് അഗർവാൾ (34 പന്തിൽ 31) മാത്രം പൊരുതി. കൊൽക്കത്തയുടെ രണ്ടാം ജയമാണിത്. പോയിന്റ് പട്ടികയിൽ അഞ്ചാമതെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top