ന്യൂഡൽഹി
ജഡ്‌ജിമാർക്കും ബന്ധുക്കള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലായ അശോകയില്‍ 100 കിടക്ക സജ്ജീകരിച്ച ഡൽഹി സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം.
‘എപ്പോഴാണ് ഞങ്ങൾ പഞ്ചനക്ഷത്ര ഹോട്ടൽ ജഡ്‌ജിമാർക്ക് വേണ്ടി ആശുപത്രിയാക്കാൻ പറഞ്ഞത്?. ചികിത്സിക്കാൻ സൗകര്യമുണ്ടാകണം എന്നാണ് പറഞ്ഞത്. ഇതിനോടകം രണ്ട് ജഡ്‌ജിമാർ രോഗം ബാധിച്ച് മരിച്ചു. എന്തിനാണ് അനാവശ്യ വിവാദമുണ്ടാക്കിയത്?.
ഞങ്ങൾ സർക്കാരിനോട് പ്രത്യേകപരിഗണന ആവശ്യപ്പെട്ടെന്ന പ്രതീതിയാണ് ഇപ്പോൾ ഉണ്ടായത്. അതോ, നിങ്ങൾ ഞങ്ങളെ പ്രീതിപ്പെടുത്താനാണോ ഇത് ചെയ്‌തത്?’–- ഹൈക്കോടതി ചോദിച്ചു.
ആരെയും അവഹേളിക്കാൻ വേണ്ടിയല്ല നടപടിയെന്ന് ഡൽഹി സർക്കാർ വിശദീകരിച്ചെങ്കിലും കോടതി അതിൽ തൃപ്‌തരായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..