Latest NewsNewsIndia

വാക്സിന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ട്: സുപ്രീംകോടതി

വാക്സിന്‍ നിര്‍ണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് സുപ്രീംകോടതി നടപടി.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഡ്രഗ്സ് കണ്‍ട്രോള്‍ ആക്‌ട് പ്രകാരം കേന്ദ്രത്തിന് വിഷയത്തില്‍ ഇടപെടാം. പ്രതിസന്ധിയിലല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.

Read Also: വൈറൽക്കാലമല്ലേ; പ്രതിരോധ ശേഷി വർധിപ്പിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

എന്നാൽ വാക്സിന് കമ്പനികള്‍ പല വില ഈടാക്കുന്നത് ചൂണ്ടിക്കാട്ടിയ കോടതി, വാക്സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചു. വാക്സിന്‍ നിര്‍ണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് സുപ്രീംകോടതി നടപടി.

Related Articles

Post Your Comments


Back to top button