28 April Wednesday

മരണം രണ്ട്‌ ലക്ഷത്തിലേക്ക്‌ ; രോഗസ്ഥിരീകരണ നിരക്ക്‌ ഏറി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 27, 2021


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ മരണം രണ്ട്‌ ലക്ഷത്തിനടുത്ത്. ചൊവ്വാഴ്‌ച രാവിലെവരെയുള്ള കണക്ക് പ്രകാരം ആകെ മരണം 1,97,894 ആയി. 24 മണിക്കൂറിൽ 2771 മരണം. ഈമാസം 26 ദിവസത്തില്‍  34,934. ഒരാഴ്‌ചയ്ക്കിടെ ജീവന്‍പൊലിഞ്ഞത് 15,323 പേര്‍ക്ക്.

ഏപ്രിൽ 13 മുതല്‍ പ്രതിദിന മരണസംഖ്യ ആയിരം കടന്നു. 20 മുതൽ രണ്ടായിരത്തിലേറെയായി. ഏറ്റവും കൂടുതൽ മരണം മഹാരാഷ്ട്രയില്‍(65,824). കർണാടക(14,627),ഡൽഹി(14,628), തമിഴ്‌നാട്(13,651), യുപി(11,414), ബംഗാള്‍1(11,009), പഞ്ചാബ്(8,530) മരണം.

മരണനിരക്കിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളില്‍ കേരളമുണ്ട്. 0.36 ശതമാനമാണ്‌ കേരളത്തില്‍ മരണനിരക്ക്‌. ഉയർന്ന മരണനിരക്ക്‌ പഞ്ചാബില്‍–- 2.47 ശതമാനം. സിക്കിം–- 1.91, മഹാരാഷ്ട്ര–- 1.50, ബംഗാൾ–- 1.45, ഡൽഹി–- 1.40, ഗുജറാത്ത്‌–- 1.27 ശതമാനം.  
24 മണിക്കൂറിൽ രോ​ഗികള്‍ 3,23,144. ആകെ രോ​ഗികള്‍1.76 കോടി. 28.82 ലക്ഷം പേർ ചികിത്സയിലുണ്ട്‌.

രോഗസ്ഥിരീകരണ നിരക്ക്‌ ഏറി
രാജ്യത്ത്‌ പ്രതിദിനരോഗസ്ഥിരീകരണ നിരക്ക്‌ 20 ശതമാനം കടന്നു. തിങ്കളാഴ്ച 20.02 ശതമാനം. ജനുവരി അവസാനം വരെ 1.5 ശതമാനം മാത്രമായിരുന്നു സ്ഥിരീകരണനിരക്ക്. ഡൽഹിയിൽ തിങ്കളാഴ്‌ച 35.02 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്‌. രാജ്യത്ത് കോവിഡ്‌ പരിശോധന 28 കോടി കടന്നതോടെ ആകെ രോഗസ്ഥിരീകരണ നിരക്ക്‌ 6.28 ശതമാനമായി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top