ബത്തേരി> കർണാടകയിൽ ലോക്‌ഡൗൺ ആരംഭിച്ചതോടെ അവിടെയുള്ള മലയാളികൾ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് മടങ്ങുന്നു. വിവിധ നഗരങ്ങളിൽ സ്ഥാപനങ്ങൾ നടത്തുന്നവരും തൊഴിലാളികളും വിദ്യാർഥികളും വയനാട്ടിൽനിന്നും ഇഞ്ചികൃഷിക്കായി പോയ കർഷകരും മടങ്ങിവരുന്നവരിലുണ്ട്.
ചൊവ്വാഴ്‌ച അർധരാത്രിയോടെയാണ് കർണാടകയിൽ ലോക്‌ഡൗൺ നിലവിൽ വന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കർണാടകയിൽനിന്ന് വന്ന ബസുകളിൽ നല്ല തിരക്കായിരുന്നു. ഇതിന് പുറമെ നൂറുകണക്കിന് ചെറു വാഹനങ്ങളിലും നിരവധിപേരെത്തി. മൂലഹള്ള വഴി അതിർത്തി കടന്നുവന്നവരെ കല്ലൂർ 67ലെ ബോർഡർ ഫെസിലിറ്റേഷൻ സെന്ററിലെ പരിശോധനകൾക്ക് ശേഷം മാത്രമാണ് കടത്തിവിട്ടത്.
ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കോവിഡ് 19 പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാത്തവരെയും പരിശോധനകൾക്ക് ശേഷം 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്ന കർശന നിർദേശം നൽകിയാണ് സ്വദേശങ്ങളിലേക്ക് പോകാൻ അനുവദിച്ചത്. ലോക്‌ഡൗണിൽ കർണാടകയിലെ പൊതുഗതാഗതം നിർത്തിവച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..