KeralaLatest News

പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; യുവാവിനെതിരെയുള്ള പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി

ഇത്തരം കേസുകളില്‍ പ്രായോഗികമായ നിലപാടു സ്വീകരിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം കണക്കിലെടുത്താണ് കോടതിയുടെ നിര്‍ണായകമായ വിധി.

കൊച്ചി: പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കുകയാണെന്നു വ്യക്തമാക്കിയതോടെ യുവാവിനെതിരെയുള്ള പോക്‌സോ കേസും കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കി. 17കാരി പീഡനത്തിനിരായ സംഭവത്തിലാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതോടെ വിവാഹം കഴിച്ചു ജീവിക്കുകയാണെന്ന് കോടതിയെ ബോധിപ്പിച്ചതോടെ കേസ് റദ്ദാക്കിയത്.

ഇത്തരം കേസുകളില്‍ പ്രായോഗികമായ നിലപാടു സ്വീകരിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം കണക്കിലെടുത്താണ് കോടതിയുടെ നിര്‍ണായകമായ വിധി. ദമ്പതികളുടെ ക്ഷേമത്തിനും നടപടികള്‍ റദ്ദാക്കുന്നതാണു നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു. പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പേരില്‍ 2019 ഫെബ്രുവരി 20 നാണ് ഇരുപത്തിരണ്ടുകാരനായ ഹര്‍ജിക്കാരനെതിരെ തൃശൂരിലെ കൊടകര പൊലീസ് കേസ് എടുത്തത്.

എന്നാല്‍ 2020 നവംബര്‍ 16 ന് ഇരുവരും വിവാഹിതരായി. ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി. ഇത് മനസ്സിലാക്കിയതോടെയാണ് കോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്. കേസില്‍ തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസ് നടപടികള്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

read also: കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യ വിതരണത്തിനുള്ളതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

നടപടികള്‍ റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു പെണ്‍കുട്ടിയും പരാതിക്കാരനായ പിതാവും ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണു ജസ്റ്റിസ് കെ. ഹരിപാല്‍ വിധി പറഞ്ഞത്. ഇക്കാര്യത്തില്‍ പൊതുതാല്‍പര്യം ഹനിക്കുന്നില്ല.

Related Articles

Post Your Comments


Back to top button