KeralaLatest NewsNews

മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കെതിരെ വിധുബാലയുടെ ഗുരുതര ആരോപണങ്ങൾ; ശബ്ദരേഖ പുറത്ത്

വിധുബാലക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം.

കിനാനൂര്‍: മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കെതിരെ വിമർശനവുമായി കിനാനൂര്‍ കരിന്തളം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് . പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മിക്കും ചില മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കുമെതിരെയാണ് വിധുബാലയുടെ ഗുരുതര ആരോപണങ്ങള്‍. ഈ വിഷയം ചർച്ച ചെയ്യാൻ സിപിഎം കിനാനൂര്‍ ലോക്കല്‍ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നു.

നിരവധി അംഗീകാരങ്ങള്‍ പാര്‍ട്ടി ഗ്രാമത്തിലെ പഞ്ചായത്തിലെത്തിക്കാന്‍ കഴിഞ്ഞ വിധുബാല സിപിഎമ്മിലെ ഗുരുതരമായ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴയപ്പെട്ടിരുന്നു. നേരത്തെ ഉദുമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എം ലക്ഷ്മിയെ മുന്നില്‍ നിര്‍ത്തി മുതിര്‍ന്ന മൂന്ന് നേതാക്കള്‍ തന്നെ വെട്ടിനിരത്തിയെന്നു വിധുബാല ആരോപിക്കുന്നു.

read also:ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നത് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

” ആരുടേയും ഒരു ഗ്ലാസ് ചൂട് വെള്ളം പോലും വാങ്ങി കുടിക്കുകയോ ഹോട്ടലില്‍ പോകുകയോ അഴിമതി നടത്തുകയോ ചെയ്യാത്തയാളാണ് താന്‍. ചിലര്‍ എന്തിനും തയ്യാറായി നില്‍ക്കുന്നവരാണ്. ഇത്തരക്കാരെയാണ് ചില പാര്‍ട്ടി നേതാക്കള്‍ക്ക് ആവശ്യം. ആരുടേയും താല്‍പര്യത്തിന് വഴങ്ങാത്തതുകൊണ്ട് താന്‍ തഴയപ്പെട്ടുവെന്ന്” വിധുബാല തുറന്നു പറയുന്ന ശബ്ദ ഓഡിയോ പുറത്ത്. സജീവ രാഷ്ട്രീയം മടുത്തുവെന്നും ഇനിയുള്ള കാലം ബാങ്കിലെ ജോലിയുമായി മക്കളെ വളര്‍ത്തി വീട്ടില്‍ തന്നെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും വിധുബാല പറയുന്നു.

ഇന്നലെ വൈകീട്ട് ചോയ്യംങ്കോട്ടെ പാര്‍ട്ടി ഓഫീസിൽ നടന്ന അടിയന്തര യോഗത്തിൽ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച വിധുബാലക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം.

Related Articles

Post Your Comments


Back to top button