ന്യൂഡൽഹി
കോവിഡ് വ്യാപനം തടയുന്നതിന് വീടിനുള്ളിൽപ്പോലും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര നിർദേശം. അനാവശ്യമായി പുറത്തിറങ്ങരുത്. പുറത്തുനിന്നുള്ളവരെ വീട്ടിലേക്ക് ക്ഷണിക്കരുത്. ആശുപത്രി കിടക്കകളും ഓക്‌സിജനുമെല്ലാം അനിവാര്യ ഘട്ടത്തിലാണ് ഉപയോഗിക്കുന്നതെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം.
രോഗികളില്ലെങ്കിൽ പോലും വീടിനകത്തും മാസ്‌ക് ധരിച്ചുതുടങ്ങേണ്ട സമയമാണിതെന്ന് നിതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോൾ പറഞ്ഞു. കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കുന്ന സമയത്തും മാസ്ക് വേണം. വീട്ടിൽ ചികിത്സയിലുള്ളവർ നിർബന്ധമായും ധരിക്കണം. സാമൂഹ്യഅകലം കൃത്യമായി പാലിച്ചില്ലെങ്കിൽ ഒരാളിൽനിന്ന് ഒരുമാസത്തില്‍ 406 പേർക്ക് രോഗം പകരാം. ശരിയായി മാസ്‌ക് ധരിക്കാതിരുന്നാൽ രോഗം വരാനുള്ള സാധ്യത 90 ശതമാനം. സാമൂഹ്യ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്താൽ 30 ശതമാനമായി കുറയ്ക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..