CricketLatest NewsNewsSports

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തകർത്തടിച്ച് ഡിവില്യേഴ്‌സ്; ബാംഗ്ലൂരിനെതിരെ ഡൽഹിക്ക് 172 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: എബി ഡിവില്യേഴ്‌സ് കളംനിറഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ഡിവില്യേഴ്‌സിന്റെ പ്രകടനമാണ് ആര്‍സിബിയെ 170 കടത്തിയത്.

Also Read: അക്കൗണ്ടുകളിൽ നേരിട്ട് എത്തിയത് 8180 കോടി; വീണ്ടും വിമർശനങ്ങളെ പൂച്ചെണ്ടുകളാക്കി മോദി, നന്ദി പറഞ്ഞ് പഞ്ചാബിലെ കർഷകർ

നായകന്‍ വിരാട് കോഹ്‌ലിയുടെ(12) വിക്കറ്റാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്. മലയാളി താരം ദേവ്ദത്ത് പടിക്കലിന് 17 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഗ്ലെന്‍ മാക്‌സ്‌വെല്‍ 25 റണ്‍സ് എടുത്തു. 22 പന്തില്‍ 33 റണ്‍സെടുത്ത രജത് പാട്ടീദാര്‍ ഡിവില്യേഴ്‌സിന് മികച്ച പിന്തുണ നല്‍കി. കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ നോക്കിയ ഡിവില്യേഴ്‌സ് ഒരറ്റത്ത് ഉറച്ചുനിന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച എബിഡി 42 പന്തില്‍ 3 ബൗണ്ടറികളും 5 സിക്‌സറുകളും സഹിതം 75 റണ്‍സുമായി പുറത്താകാതെ നിന്നു.

ഡല്‍ഹിക്ക് വേണ്ടി ഇഷാന്ത് ശര്‍മ്മ, കാഗിസോ റബാഡ, ആവേശ് ഖാന്‍, അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 5 മത്സരങ്ങളില്‍ ഇരു ടീമുകളും 4 എണ്ണത്തില്‍ വീതമാണ് വിജയിച്ചത്. റണ്‍ റേറ്റിന്റെ സഹായത്തോടെ ഡല്‍ഹിയാണ് ചെന്നൈക്ക് പിന്നില്‍ രണ്ടാമത്. ഇന്ന് ജയിക്കുന്ന ടീം ഒന്നാം സ്ഥാനത്തെത്തും.

Related Articles

Post Your Comments


Back to top button