Latest NewsNewsIndia

ഇന്ത്യ എനിക്ക് പ്രിയപ്പെട്ട ഇടം; പിഎം കെയേഴ്സിലേക്ക് 50000 ഡോളര്‍ സംഭാവന നല്‍കി ഓസീസ് പേസര്‍

ഇന്ത്യയിലെ ആശുപത്രികള്‍ക്കുള്ള ഓക്സിജന്‍ ഉപകരണങ്ങള്‍ വാങ്ങാനാണ് തുക

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ ശക്തമായ പ്രതിരോധനടപടികൾ കൈക്കൊള്ളുന്ന ഇന്ത്യയ്ക്ക് സഹായഹസ്തവുമായി കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിന്റെ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ്. പിഎം കെയേഴ്സ് ഫണ്ടിലേക്ക് 50000 ഡോളറാണ് (ഏകദേശം 37 ലക്ഷം രൂപ) കമ്മിന്‍സ് സംഭാവന നല്‍കി. ഇക്കാര്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാധകരോട് പങ്കുവച്ചത്.

പാറ്റ് കമ്മിന്‍സ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ..

”കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യ എനിക്ക് പ്രിയപ്പെട്ട ഇടമായിരിക്കുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും സ്നേഹവും കാരുണ്യമുള്ളവരാണ് ഇന്ത്യക്കാര്‍. ഈ വേളയില്‍ വളരെയധികം പേര്‍ കഷ്ടപ്പെടുന്നു എന്നത് എന്നെ ഏറെ ദുഃഖിപ്പിക്കുന്നു.

read also:ഐപിഎല്‍ മാറ്റിവെയ്‌ക്കുമോ? നിലപാട് അറിയിച്ച് ബിസിസിഐ

കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഐ.പി.എല്‍ തുടരുന്നതിനെപ്പറ്റി ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലോക്ക്ഡൗണിലായിരിക്കുന്ന ജനതയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏതാനും മണിക്കൂറുകളുടെ മാനസിലോല്ലാസമാണ് ഐ.പി.എല്‍ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കളിക്കാര്‍ എന്ന നിലയില്‍, ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നതിനുള്ള ഒരു വേദിയുണ്ടെന്ന ഉണ്ടെന്ന അനു​ഗ്രഹം ഞങ്ങള്‍ക്കുണ്ട്. അത് നന്മക്കായി ഉപയോഗിക്കാം. അത് മനസിലാക്കി, പിഎം കെയേഴ്സ് ഫണ്ടിലേക്ക് ഞാന്‍ ഒരു തുക സംഭാവന നല്‍കുന്നു.

പ്രത്യേകിച്ചും ഇന്ത്യയിലെ ആശുപത്രികള്‍ക്കുള്ള ഓക്സിജന്‍ ഉപകരണങ്ങള്‍ വാങ്ങാനാണ് തുക നല്‍കുന്നത്. മറ്റ് ഐ.പി.എല്‍ താരങ്ങളോടും, ഇന്ത്യയുടെ മഹാമനസ്കതയും സ്നേഹവും അനുഭവിച്ചിട്ടുള്ള ലോകത്തിന്‍രെ വിവിധ കോണുകളില്‍ ഉളളവരോടും സംഭാവന നല്‍കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 50000 ഡോളര്‍ സംഭാവന നല്‍കി കൊണ്ട് ഞാന്‍ അതിനു തുടക്കമിടുന്നു.

read also:മിസോറാമിൽ കാട്ടുതീ; കത്തി നശിച്ചത് ഏക്കറുക്കണക്കിന് സ്ഥലം; 10 ഗ്രാമങ്ങൾ അഗ്നിക്കിരയായി

ഇത്തരം വേളകളില്‍ നിസഹായരെന്ന് തോന്നാന്‍ എളുപ്പമാണ്. ഇത് അല്പം വൈകിപ്പോയോ എന്ന് എനിക്ക് തോന്നുന്നുണ്ട്. പക്ഷേ, ഈ പ്രവൃത്തി കൊണ്ട് നമ്മുടെ വികാരങ്ങള്‍ പ്രവൃത്തിയിലേക്ക് വഴിമാറുമെന്നും, ആളുകളുടെ ജീവിതത്തില്‍ പ്രകാശം പരത്താന്‍ സാധിക്കുമെന്നും ഞാന്‍ കരുതുന്നു. ഇത് വലിയൊരു കര്‍മ്മപദ്ധതിക്കുളള തുകയില്ലെന്ന് എനിക്ക് അറിയാം, പക്ഷേ ഇത് ആരുടെയെങ്കിലും ജീവിതത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.”

Related Articles

Post Your Comments


Back to top button