COVID 19Latest NewsNewsIndiaCrime

ഷോക്കിങ്, കോവിഡ് ബാധിച്ച ഭാര്യയോട് ഭർത്താവിന്റെ ക്രൂരത; മക്കളുടെ കൺമുന്നിൽ വെച്ച് അമ്മയുടെ തലവെട്ടിമാറ്റി

ഭാര്യയെ കൊലപ്പെടുത്തി തൊട്ടടുത്ത നിമിഷം തന്നെ ഇയാൾ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി.

പട്‌ന: ബീഹാറിൽ കോവിഡ് ബാധിച്ച ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവ്. പട്‌നയിലെ ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേ ജീവനക്കാരനായ അതുൽ ലാൽ ആണ് തന്റെ കോവിഡ് പോസിറ്റീവ് ആയ ഭാര്യയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഭാര്യയെ കൊലപ്പെടുത്തി തൊട്ടടുത്ത നിമിഷം തന്നെ ഇയാൾ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി.

Also Read:വന്‍ ആക്രമണത്തിന് പദ്ധതിയിട്ട് മാവോയിസ്റ്റുകള്‍; ഹൗറ-മുംബൈ റെയില്‍വേ പാളം സ്‌ഫോടനത്തില്‍ തകര്‍ത്തു

പത്രക്കര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം നടന്നത്. അതുല്‍ ലാല്‍ ഭാര്യയുടെ കഴുത്ത് ബ്ലേഡ് കൊണ്ട് മരിക്കുകയായിരുന്നു. രക്തം വാർന്നു പോകുന്നതിനിടയിൽ കത്തികൊണ്ട് ഭാര്യയുടെ തല വെട്ടിമാറ്റുകയും ചെയ്തു. ആറും ഒൻപതും വയസുള്ള സ്വന്തം മക്കളുടെ കണ്മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം. ശേഷം അവരുടെ കൺമുന്നിൽ വെച്ച് തന്നെ അഞ്ചാം നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇരുവരും തമ്മിൽ കുടുംബപ്രശ്നം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. എന്നാൽ, അയൽവാസികൾ ഇത് നിഷേധിക്കുകയാണ്. രണ്ട് പേർക്കും കോവിഡ് വരുമോയെന്നു നല്ല ഭയമുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Post Your Comments


Back to top button