COVID 19KeralaLatest NewsNews

കോവിഡ് വ്യാപനം; ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു, പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മാറ്റമില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റി വെച്ചത്

ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. 28 നു തുടങ്ങേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റി വെച്ചത്. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റി വെച്ചത്. അതേസമയം എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുടെ ഐ.ടി. പരീക്ഷകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Also Read:സൈക്കോയോ സമർത്ഥനായ കുറ്റവാളിയോ; വൈഗ കൊലക്കേസ് പ്രതി സനു മോഹന്റൈ മാനസിക നില പരിശോധിക്കാനൊരുങ്ങി പോലീസ്

ഏപ്രില്‍ 29-ന് എസ്.എസ്.എല്‍.സി. പരീക്ഷകള്‍ പൂര്‍ത്തിയായശേഷം മേയ് അഞ്ചുമുതല്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതത് സ്‌കൂളില്‍തന്നെയാണ് പരീക്ഷ. 14-ാം തീയതിക്കുള്ളില്‍ തീര്‍ക്കാനാണ് നിര്‍ദേശം. കുട്ടികളെ വിവിധ ബാച്ചുകളായി തിരിച്ച് പരീക്ഷ നടത്താനാണ് തീരുമാനമെങ്കിലും കോവിഡ് സുരക്ഷ എങ്ങനെ പാലിക്കുമെന്ന കാര്യത്തിലാണ് അധ്യാപകര്‍ക്ക് ആശങ്ക.

Related Articles

Post Your Comments


Back to top button