ന്യൂഡല്‍ഹി > കോവിഡ് വ്യാപനത്തില്‍ പിടയുന്ന ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം പാറ്റ് കമ്മിന്‍സ്. രാജ്യത്തെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് സഹായം എന്ന നിലയില്‍ പിഎം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളറാണ് പാറ്റ് കമ്മിന്‍സ് സംഭാവന നല്‍കിയത്. ഐപിഎല്ലില്‍ കളിക്കുന്ന തന്റെ സഹതാരങ്ങളെല്ലാം ഇന്ത്യക്ക് സഹായങ്ങളെത്തിക്കണമെന്ന് കമ്മിന്‍സ് ട്വിറ്ററില്‍ കുറിച്ചു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കൂടിയാണ് പാറ്റ് കമ്മിന്‍സ്. ദുരിതം അനുഭവിക്കുന്ന ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ആളുകള്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നേരത്തെ വൈറസ് വ്യാപനം രൂക്ഷമായതോടെ മൂന്ന് ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി പോയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് താരം ആന്‍ഡ്രൂ ടൈ, റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓസീസ് താരങ്ങളായ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ എന്നിവരാണ് ആസ്ട്രേലിയയിലേക്ക് മടങ്ങിയത്. ടൂര്‍ണമെന്റില്‍ ബാക്കിയുള്ള മത്സരങ്ങളില്‍ മൂവരും കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..