നാഗ്പുര്‍
കോവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍ എത്തിച്ചവകയില്‍ സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ള 85ലക്ഷം രൂപ വേണ്ടെന്നുവച്ച് നാഗ്പുരിലെ വാഹനവ്യവസായി പ്യാരെ ഖാന്‍. മഹാരാഷ്ട്രയിലെ വിവിധ ആശുപത്രികളിലേക്ക് 400 ടണ്‍ മെഡിക്കല്‍ ഓക്സിജനാണ് അദ്ദേഹം ഉറപ്പാക്കിയത്. പണം വേണ്ടെന്നും പുണ്യമാസമായ റംസാനില്‍ സക്കാത്തായി പരിഗണിക്കണമെന്നുമാണ് അധികൃതരോട് പ്യാരേഖാന്റെ അഭ്യര്‍ഥന.
മഹാമാരിയുടെ കാലത്ത് പ്രാണവായു എത്തിക്കാനായത് മനുഷ്യകുലത്തോട് ചെയ്യാനായ പുണ്യകര്‍മമായി അദ്ദേഹം കരുതുന്നു. നാഗ്പുര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ ഓറഞ്ച് വിറ്റ് ജീവിതം ആരംഭിച്ച പ്യാരേഖാന്‍ സ്വന്തം അധ്വാനത്തിലൂടെയാണ് വന്‍ വാഹനവ്യവസായിയായി മാറിയത്. നിലവില്‍ കമ്പനിക്ക് 400 കോടിയുടെ ആസ്തിയുണ്ട്. 1200 തൊഴിലാളികൾ കമ്പനിയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..