കണ്ണൂർ > "കാത്തിരുന്ന കല്യാണമാണ് പോകാതിരിക്കാൻ പറ്റുകയേ ഇല്ല... പോയാലും കോവിഡ് വരാതെ ശ്രദ്ധിച്ചാൽ പോരെ ....’ മനസിലുറപ്പിച്ച് കല്യാണ വീട്ടിലെത്തുമ്പോൾ എല്ലാം പരിചയക്കാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ .... കൂടിക്കാഴ്ചകളിൽ മറക്കും മാസ്കിനെയും സാനിറ്റൈസറും .... തിരിച്ച് വീട്ടിലേക്ക് പോവുമ്പോൾ അദൃശ്യമായി കോവിഡും കൂടെപ്പോരും. കർശന ജാഗ്രതാ നിർദേശം നിലനിൽക്കുമ്പോഴും ചടങ്ങുകളിലെ ആൾക്കൂട്ടംവരുത്തുന്ന വീഴ്ചകൾ ജില്ലയിൽ കോവിഡ് വ്യാപനത്തിന് കാരണമാവുന്നു. പ്രതിദിനം സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് മുന്നിലെത്തുന്ന കേസുകളുടെ ഉയരുന്ന കണക്കുകളും സൂചിപ്പിക്കുന്നത് ജാഗ്രതയില്ലായ്‌മയാണ്.
നിബന്ധനകളിൽ
വീഴ്‌ചയരുത്
അടച്ചിട്ട മുറികളിൽ 75 പേരും തുറന്ന സ്ഥലത്ത് 150 പേരും കൂടുന്ന ചടങ്ങുകൾക്ക് മാത്രമാണ് അനുമതി. തദ്ദേശ സ്ഥാപന അനുമതിയും ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. നിബന്ധനകൾ പാലിക്കുന്നതിൽ പലരും വീഴ്‌ചവരുത്തുന്നു. കഴിഞ്ഞ ദിവസം ഗൃഹപ്രവേശത്തിന് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുവെന്ന പരാതിയിൽ അന്വേഷണവുമായി സെക്ടർ മജിസ്ട്രേറ്റ് സ്ഥലത്ത് എത്തിയപ്പോൾ വീട്ടുടമസ്ഥൻ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തിട്ടേ ഇല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..