വാഷിങ്ടൺ
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് അമേരിക്ക. അധിക സഹായം നൽകാൻ പദ്ധതിയുണ്ടെന്നും ഉന്നതതല ചർച്ച നടക്കുകയാണെന്നും വെെറ്റ് ഹൗസ് വക്താവ് പറഞ്ഞു.
കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ വാക്സിന്‍ ലഭ്യമാക്കാനായി ഇന്ത്യ നടത്തിയ അഭ്യർഥന അമേരിക്ക നിരസിച്ചിരുന്നു. നിലവില്‍ ഉപയോഗിക്കാന്‍ അല്ലാതെ അമേരിക്ക സംഭരിച്ചുവച്ചിരിക്കുന്ന വാക്സിന്‍ തല്‍ക്കാലത്തേക്ക് കൈമാറണമെന്നതടക്കമുള്ള ആവശ്യത്തോടാണ് മുഖംതിരിച്ചത്. വാക്സിൻ നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കളുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇന്ത്യവിരുദ്ധ നിലപാടിനെതിരെ അമേരിക്കയില്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം കനത്ത രോഷപ്രകടനമുണ്ടായി.
അമേരിക്കന്‍ വ്യവസായികളുടെ സംഘടനകളും രംഗത്തുവന്നു. വാക്സിനും മറ്റ് ജീവന്‍രക്ഷാ സംവിധാനങ്ങളും ഇന്ത്യ, ബ്രസീല്‍ പോലുള്ള രാജ്യങ്ങള്‍ക്ക് കൈമാറണമെന്ന് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. നിരവധി ഡെമോക്രാറ്റ് നേതാക്കളും ബൈഡന്‍ സര്‍ക്കാരിന്റെ തണുത്തപ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 30 കോടി ഡോസിലേറെ വാക്സിന്‍ അമേരിക്കന്‍ ശേഖരത്തിലുണ്ട്.വിവിധ കമ്പനികള്‍ ഇതുവരെ ഉത്പാദിപ്പിച്ചതിന്റെ 48 ശതമാനം വാക്സിനും അമേരിക്കയുടെ പക്കലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനെല്ലാമെതിരെ കടത്തവിമര്‍ശമമുയര്‍ന്നതോടെയാണ് ഇന്ത്യയെ ആശ്വസിപ്പിക്കുന്ന പരസ്യപ്രസ്താവന വൈറ്റ് ഹൗസില്‍നിന്നുണ്ടായത്.
യുഎസിനുപിന്നാലെ യൂറോപ്യന്‍ യൂണിയനും ജര്‍മനിയും ഇസ്രയേലും ഇന്ത്യയെ പ്രതിസന്ധിയില്‍ സഹായിക്കുമെന്ന് പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..