ബാഗ്ദാദ്
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 82 പേര്‍ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു.
ഇബ്ന്‍-അല്‍-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ ഞായറാഴ്‌ചയാണ് തീപിടിത്തമുണ്ടായത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതില്‍ വന്ന പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. ആശുപത്രിയിൽ അഗ്നിരക്ഷാ സംവിധാനമില്ലാതിരുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും സ്ഥിതി ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും.
അപകടത്തിനു പിന്നാലെ ആശുപത്രി സ്ഥിതിചെയ്യുന്ന അൽ റുസഫ പ്രദേശത്തെ ബാഗ്ദാദ് ആരോഗ്യ വകുപ്പ് ഡയറക്ടർ ജനറലിനെ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി പുറത്താക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..