KeralaLatest NewsNewsCrime

എട്ടാം ക്ലാസുകാരിക്ക് വീടിന്റെ മുകൾ നിലയിൽ വെച്ചു ഉണ്ടായത് 6 മാസത്തെ നിരന്തര പീഡനം; സിപിഎം നേതാക്കൾ അറസ്റ്റിലാകുമ്പോൾ

പഞ്ചായത്ത് അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സഫറുല്ല , സിപിഎം ബ്രാഞ്ച് അംഗം സമീര്‍ എന്നിവരെയാണ് അറസ്റ് ചെയ്തത്

കല്ലമ്ബലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ട് സിപിഎം പ്രവര്‍ത്തകർ അറസ്റ്റിൽ. നാവായിക്കുളം പഞ്ചായത്ത് അംഗവും സിപിഎം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ നാവായിക്കുളം മുല്ലനല്ലൂര്‍ പുത്തന്‍വീട്ടില്‍ സഫറുല്ല (44), സിപിഎം ബ്രാഞ്ച് അംഗം മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍വീട്ടില്‍ സമീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ആറുമാസമായി ഇരുവരും പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു.

Also Read:മെഡിക്കൽ കോളേജിൽ നേരിട്ട് രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കുന്ന പദ്ധതിയിൽ ഒരു വാർഡ് തന്നെ സ്പോൺസർ ചെയ്ത് സുരേഷ് ഗോപി

പെൺകുട്ടി തന്നെയാണ് പീഡന വിവരം പുറത്തുപറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പള്ളിക്കല്‍ പൊലീസ് ആണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവുമായുള്ള അടുപ്പം മുതലെടുത്തതാണ് ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നാണ് റിപ്പോർട്. കുട്ടിക്ക് മിഠായി അടക്കമുള്ള സമ്മാനങ്ങൾ നൽകി കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ ശേഷം സമീര്‍ ആണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയെന്ന് പറഞ്ഞു ഇയാൾ 13 കാരിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും പീഡനം തുടരുകയും ചെയ്തു.

Also Read:സർക്കാർ ആശുപത്രികളിലെ ഒ പി ടിക്കറ്റ് ബുക്ക് ചെയ്യാം ഇനി ഈസിയായി; അക്ഷയ കേന്ദ്രം വഴിയുള്ള പുതിയ സംവിധാനം ഉടൻ നിലവിൽ വരും

പിന്നീട് ഇയാള്‍ സുഹൃത്തായ സഫറുല്ലയോടു വിവരം പറഞ്ഞു. പിന്നീട് പെൺകുട്ടിക്ക് രണ്ടുപേരുടെയും ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നു. സംഭവം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് സഫറുല്ല കുട്ടിയെ ഉപദ്രവിച്ചത്. ഇരുവരും ചേര്‍ന്ന് ആറു മാസമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാർ പലതവണ ചോദിച്ചെങ്കിലും ഭയം കാരണം കുട്ടി ഒന്നും വിട്ടു പറഞ്ഞില്ല, ഇതോടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി പീഡനം സംബന്ധിച്ചു മൊഴി നല്‍കിയത്.

Related Articles

Post Your Comments


Back to top button