KeralaCinemaMollywoodLatest NewsNewsEntertainmentCrime

‘സ്ത്രീത്വത്തെ അപമാനിച്ചു’; ആദിത്യൻ ജയനെതിരെ പോലീസിൽ പരാതി നൽകി അമ്പിളി ദേവി

കൊല്ലം: നടനും സീരിയൽ താരവുമായ ആദിത്യൻ ജയനെതിരെ പൊലീസിൽ പരാതി നൽകി നടി അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് താരം നൽകിയ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സൈബർ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നൽകിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്‍റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു.

Also Read:ജനങ്ങൾ സമയക്രമം പാലിക്കുന്നില്ലെന്ന് ഡി എം ഒ; തിക്കുംതിരക്കും ഉണ്ടാക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ഡി സി പി

അതേസമയം, ഞായറാഴ്ച രാത്രിയോടെ ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ സ്വന്തം കാറിൽ കൈ ഞരമ്പ് കുറിച്ച നിലയിലായിരുന്നു താരത്തെ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു രാത്രി കൊണ്ട് തന്നെ ആദിത്യൻ ആരോഗ്യം വീണ്ടെടുത്തു. ഭാര്യ തനിക്കെതിരെ പോലീസിൽ പരാതി നൽകിയെന്ന് അറിഞ്ഞതിനെ തുടർന്നാണോ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.

അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്‍റെയും കുടുംബപ്രശ്നങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വാർത്തയാണ്. ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്പിളി ദേവി രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ആരാധകർ അറിയുന്നത്.

Related Articles

Post Your Comments


Back to top button