മനാമ > കുവൈത്തില്‍ അനിധൃകതമായി കഴിയുന്ന 190,000 ഓളം പ്രവാസികള്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമല്ല. ഇഖാമ (താമസ രേഖ) കാലഹരണപ്പെട്ടതിനാല്‍ ഇവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വാക്സിന് രജിസ്റ്റര്‍ ചെയ്യാനാകാത്തതാണ് കാരണം.
രാജ്യത്ത് ദേശീയ വാക്സിനേഷന്‍ കാമ്പയ്ന്‍ നടക്കുന്ന വേളയില്‍ ഇത്രയും പേര്‍ വാകിസിന് പുറത്ത് നില്‍ക്കുന്നത് ആശങ്കക്കുകാരണമായിട്ടുണ്ട്. ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിനും ഇത് തടസമാകുന്നു. അനധികൃതരായി കഴിയുന്ന പ്രവാസികള്‍ക്ക് താമസം നിയമവിധേയമാക്കാന്‍ മെയ്് 15രെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ പവദി ശരിയാക്കുന്നവര്‍ക്ക് വാക്സിന് രജിസ്റ്റര്‍ ചെയ്യാമെന്ന് ആഭ്യന്തര മന്ത്രി തമര്‍ അല്‍ അലി പറഞ്ഞു.
വിദേശവാസികള്‍ക്കിടയില്‍ അടുത്തിടെ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചിരുന്നു. വാക്സിന്‍ എടുത്തില്ലെങ്കില്‍ അത് അവര്‍ സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയും അപകടത്തിലാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എത്രയും വേഗം പദവി ശരിയാക്കാനും അവര്‍ അഭ്യര്‍ത്ഥിച്ചു.
47 ലക്ഷം ജനസംഖ്യയുള്ള കുവൈത്തില്‍ ഡിസംബറിലാണ് കൊറോണവൈറസിനെതിരെ വ്യാപക കുത്തിവയ്പ്പുകള്‍ ആരംഭിച്ചത്. അടുത്തിടെ രാജ്യത്ത് കേസുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കുവൈത്തില്‍ ഇതുവരെ 2,56,404 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1,511 പേര്‍ മരിച്ചു.
കുത്തിവയ്പ്പ് ത്വരിതപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പള്ളികളിലെ തൊഴിലാളികളെയും പൊതുജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന വിവിധ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ലക്ഷ്യമിട്ട് അധികൃതര്‍ മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..