കൊച്ചി
കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി പ്രാദേശികതലത്തിലുള്ള നിരീക്ഷണവും ഇടപെടലുകളും ശക്തമാക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. എഫ്എൽടിസികൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ എല്ലാ പഞ്ചായത്തുകൾക്കും മന്ത്രി കർശന നിർദേശം നൽകി. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കലക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഫ്എൽടിസികൾ ആരംഭിക്കാൻ അഞ്ചുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ അധിക നിയന്ത്രണങ്ങൾ തുടരുന്നതുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനമുണ്ടാകും.
ജില്ലയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി കലക്ടർ അറിയിച്ചു. നേരത്തേയുണ്ടായിരുന്ന എഫ്എൽടിസികൾ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കും. കൂടുതൽ ഹാളുകളും ഓഡിറ്റോറിയങ്ങളും ഏറ്റെടുക്കും. ഇവിടങ്ങളിൽ ഓക്‌സിജൻ സപ്ലൈ ചെയ്യാൻ കഴിയുന്ന സൗകര്യം ഒരുക്കും. സ്വകാര്യ ആശുപത്രികളുടെ സേവനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി കലക്ടർ അറിയിച്ചു.
എംപിമാർ, എംഎൽഎമാർ, മേയർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. ജനപ്രതിനിധികളുടെ ആവശ്യങ്ങളും നിർദേശങ്ങളും യോഗം ചർച്ച ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..