Latest NewsNewsIndia

കോവിഡ് രണ്ടാം തരംഗം; ഇന്ത്യക്ക് സഹായം നല്‍കുമെന്ന് സത്യ നാദെല്ല

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിൽ വലയുന്ന ഇന്ത്യയുടെ അവസ്ഥയില്‍ ദുഃഖം പ്രകടിപ്പിച്ച് മൈക്രോ സോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ഹൃദയഭേദകമാണ്‌. ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ടുവന്ന അമേരിക്കയോട് നന്ദിയുണ്ടെന്നും നാദെല്ല കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നും മൈക്രോ സോഫ്റ്റ് തങ്ങളുടെ സാങ്കേതികവിദ്യയും വിഭവങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കും. ക്രിട്ടിക്കല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായിക്കും”- നാദെല്ല ട്വിറ്റ് ചെയ്തു.

Read Also  :  കോവിഡ് വ്യാപനം; ഇന്ത്യയ്ക്ക് സഹായം നൽകി ഗൂഗിൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 2812 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,95,123 ആയി. 2,19,272 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്.

Related Articles

Post Your Comments


Back to top button