COVID 19KeralaLatest NewsNews

സമ്പൂർണ ലോക്ഡൗൺ ഇല്ല, കടകൾ ഏഴര വരെ മാത്രം; സർവകക്ഷി യോഗത്തിലെ തീരുമാനങ്ങളിതൊക്കെ

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ മിനി ലോക്ഡൗൺ തുടരും.

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇല്ല. പകരം കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഓരോ പ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ക്ഡൗൺ ഏർപ്പെടുത്താനും വാരാന്ത്യ കർഫ്യൂ തുടരാനുമാണ് തീരുമാനം. ലോക്ക്ഡൗണിലൂടെ പൂർണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കടുത്ത നിയന്ത്രണങ്ങലാണ് യോഗത്തിൽ സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ മിനി ലോക്ഡൗൺ തുടരും. കടകൾ ഏഴര വരെ മാത്രം, എല്ലാ കടകളും രാത്രി ഏഴരയ്ക്ക് അടയ്ക്കണം. വോട്ടെണ്ണൽ ദിനമായ മെയ് 2 നു ആഹ്ലാദപ്രകടനങ്ങൾ വേണ്ട. പ്രതിരോധനടപടികൾ ഊർജിതമാക്കാൻ തീരുമാനമായി.
ലോക്ക് ഡൗൺ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുമെന്നും അത് കേരളത്തിന് താങ്ങാന്‍ കഴിയുമോയെന്ന സംശയം ഉണ്ടെന്നും നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Related Articles

Post Your Comments


Back to top button