COVID 19KeralaNattuvarthaLatest NewsNews

കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജൻ; ആശ്വാസ തീരുമാനവുമായി എറണാകുളം ജില്ലാ ഭരണകൂടം

ബി.പി.സിഎല്ലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ഓക്സിജൻ നിലവിലെ രണ്ട് ടണ്ണിൽ നിന്നും മൂന്ന് ടണ്ണാക്കി ഉയർത്താൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

എറണാകുളം: കോവിഡ് വ്യാപനം നിയന്ത്രണാതീതമായ എറണാകുളം ജില്ലയിൽ കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജൻ്റെ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനം. ജില്ലാ കളക്ടർ എസ്. സുഹാസിൻ്റ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ രോഗികളുടെ എണ്ണം വർധിച്ചാൽ കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഓക്സിജൻ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്.

ബി.പി.സിഎല്ലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ഓക്സിജൻ നിലവിലെ രണ്ട് ടണ്ണിൽ നിന്നും മൂന്ന് ടണ്ണാക്കി ഉയർത്താൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ പ്ലാൻ്റുകളിൽ നിന്നുള്ള ഓക്സിജൻ ഉത്പാദനം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും.

ഇതോടൊപ്പം ഫോർട്ടുകൊച്ചി, തൃപ്പൂണിത്തുറ, പള്ളൂരുത്തി താലൂക്ക് ആശുപത്രികളിലും മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും പുതിയതായി നാല് ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും അവലോകന യോഗത്തിൽ തീരുമാനമായി.

Related Articles

Post Your Comments


Back to top button