CricketLatest NewsNewsSports

കളി ഒറ്റയ്ക്ക് മാറ്റുവാൻ ശേഷിയുള്ള താരമാണ് ജഡേജ: എംഎസ് ധോണി

മത്സരം ഒറ്റയ്ക്ക് മാറ്റുവാൻ ശേഷിയുള്ള താരമാണ് രവീന്ദ്ര ജഡേജ എന്ന് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എംഎസ് ധോണി. ബാറ്റ് കൊണ്ടോ ബോൾ കൊണ്ടോ ഫീൽഡിങ് കൊണ്ടോ പ്രകടമായ മാറ്റം മത്സരത്തിൽ കൊണ്ടുവരാൻ ശേഷിയുള്ള ആളാണ് താരമെന്നും താരത്തിന് കൂടുതൽ അവസരം നൽകുന്നത് ടീമിന് ഗുണം ചെയ്യുമെന്നും താരത്തിന് സ്വന്തം കഴിവ് തെളിയിക്കാനുള്ള കൂടുതൽ അവസരം ഇനിയും നൽകുമെന്നും ധോണി വ്യക്തമാക്കിയ.

ടീമിലെ ഓരോ വ്യക്തികളും ഇതുപോലെ തങ്ങൾക്ക് ലഭിയ്ക്കുന്ന അവസരം മുതലാകുകയാണ് വേണ്ടതെന്നും ധോണി പറഞ്ഞു. ജഡേജ അവസാന ഓവറിൽ നേടിയ റൺസാണ് കളിയുടെ ഗതി മാറ്റിയതെന്നാണ് തനിക്ക് തോന്നുന്നതെന്നും ധോണി പറഞ്ഞു. 160-170 റൺസ് നേടുമെന്ന് കരുതിയ ഘട്ടത്തിൽ നിന്ന് ടീം 191 റൺസിലേക്ക് എത്തിയപ്പോൾ തന്നെ വലിയ മാറ്റമാണ് ഉണ്ടായതെന്നും ധോണി പറഞ്ഞു.

Related Articles

Post Your Comments


Back to top button