KeralaLatest NewsNews

ഭർത്താവിനെ ഉപേക്ഷിച്ച് യുവതി 61 വയസുകാരനായ ഭര്‍തൃപിതാവിനൊപ്പം ഒളിച്ചോടി

കാഞ്ഞങ്ങാട് : മലയോര മേഖലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ആംബുലന്‍സ് ഡ്രൈവറായ യുവാവിന്റെ 33കാരിയായ ഭാര്യയാണ് ഏഴ് വയസ്സുള്ള മകനെയും കൂട്ടി 61 വയസുകാരനായ ഭർതൃപിതാവിനൊപ്പം പോയത്.

Read Also : ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പുതിയ വൈറസുകളെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതായി റിപ്പോർട്ട് 

ചെറിയ കുട്ടിയെ ബന്ധുവിന്റെ വീട്ടിലാക്കിയാണ് യുവതി മുത്ത കുട്ടിയെയും കൂട്ടി ഭര്‍തൃപിതാവിനൊപ്പം പോയത്. ഇവര്‍ പയ്യന്നൂര്‍ ഭാഗത്തുള്ളതായി വിവരമുണ്ട്. 61കാരന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണ്.

വീട്ടില്‍ പലപ്പോഴും വഴക്ക് നടന്നിരുന്നതായി നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്. യുവതി ഭര്‍ത്താവുമായി സ്ഥിരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്.

Related Articles

Post Your Comments


Back to top button