CricketLatest NewsNewsSports

ഐപിഎല്ലിൽ സുരേഷ് റെയ്നയ്ക്ക് സുവർണ്ണനേട്ടം

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിൽ ഐപിഎൽ കരിയറിൽ ഇരുന്നൂറ് സിക്‌സറുകൾ പിന്നിട്ട് ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്ന. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഇരുന്നൂറ് സിക്‌സറുകൾ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി റെയ്ന മാറി. റെയ്ന ഉൾപ്പെടെ ഏഴു താരങ്ങൾ മാത്രമാണ് ഐപിഎല്ലിൽ ഇരുന്നൂറ് സിക്‌സറുകൾ നേട്ടം കൈവരിച്ചിട്ടുള്ളത്.

354 സിക്സ് നേടിയിട്ടുള്ള ക്രിസ് ഗെയിലാണ് ഐപിഎല്ലിൽ കൂടുതൽ സിക്‌സറുകൾ നേടിയവരിൽ ഒന്നാമത്. 240 സിക്സുമായി ഡിവില്ലേഴ്‌സ് രണ്ടാമതും 222 സിക്സുമായി രോഹിത് ശർമ്മ മൂന്നാമതും ഉണ്ട്. 354 – ക്രിസ് ഗെയ്ൽ, 240 – എ ബി ഡെവിലിയേഴ്സ്,222 – രോഹിത് ശർമ്മ,217 – എം എസ് ധോണി,204 – വിരാട് കോഹ്‌ലി, 202 – കീറോൺ പൊള്ളാർഡ്, 200 – സുരേഷ് റെയ്‌ന*, 199 – ഡേവിഡ് വാർണർ.

Related Articles

Post Your Comments


Back to top button