KeralaLatest NewsNews

തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന ഗൗരിയമ്മയെ മുഖ്യമന്ത്രി സന്ദർശിച്ചു; ഗൗരിയമ്മയുടെ നില ഗുരുതരമായി തുടരുന്നു

ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ ആര്‍ ഗൗരിയമ്മയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുക ആണെന്നാണ് ഒടുവില്‍ പുറത്ത് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ പരിശ്രമം.

അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഗൗരിയമ്മയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. 102 വയസുള്ള ഗൗരിയമ്മ രണ്ടാഴ്ചമുമ്പ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

Related Articles

Post Your Comments


Back to top button