KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

‘അനുഭവിച്ചവർക്കെ അത് മനസിലാകൂ അതിന്റെ ഭീകരത. ഈ മഹാരോഗത്തെ ആരും വിളിച്ചു വരുത്താതിരിക്കുക’; ബാദുഷ

രോഗം കഠിനമാണെന്നും, അനുഭവിച്ചവർക്കേ അതിന്റെ ഭീകരത മനസ്സിലാകൂ എന്നും ബാദുഷ പറയുന്നു

മലയാള സിനിമ രംഗത്തെ പ്രശസ്തനായ പ്രൊഡക്ഷൻ കൺട്രോളറാണ് ബാദുഷ. അതിലുപരി സിനിമ നിർമ്മാതാവായും, ചെറിയ വേഷങ്ങളിൽ നടനായും സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിറഞ്ഞ് നിൽക്കുമ്പോഴാണ് അദ്ദേഹത്തിന് കോവിഡ് പിടിപെടുന്നത്.

ആദ്യ തവണ കോവിഡ് ബാധിതനായതും, കോവിഡ് മുക്തനായതും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ രാജ്യത്ത് കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വീണ്ടും കോവിഡ് ബാധിതനായതിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം. ഏഴ് ദിനങ്ങൾ പിന്നിട്ട രണ്ടാം ഘട്ട കോവിഡ് ആദ്യത്തേതിനേക്കാൾ ഭയാനകമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മലയാളസിനിമയെ പിടിച്ചു നിർത്തിയത് ഞങ്ങൾ ആണെന്ന് പറയുന്നില്ല, മലയാള സിനിമയാണ് ഞങ്ങളെ പിടിച്ചു നിർത്തിയത്; തരുൺ മൂർത്തി

രോഗം കഠിനമാണെന്നും, അനുഭവിച്ചവർക്കേ അതിന്റെ ഭീകരത മനസ്സിലാകൂ എന്നും ബാദുഷ പറയുന്നു. ഈ രോഗം ആരും വിളിച്ചുവരുത്തത്തിരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ഏഴ് ദിനങ്ങൾ പിന്നിട്ട് രണ്ടാം ഘട്ടം കോവിഡ്. ആദ്യത്തെക്കാൾ അതിഭയാനകം രണ്ടാമൻ. അനുഭവിച്ചവർക്കെ അത് മനസിലാകൂ അതിന്റെ ഭീകരത. ഈ മഹാരോഗത്തെ ആരും വിളിച്ചു വരുത്താതിരിക്കുക..
ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കൂ സർവ്വശക്താ…

സൂക്ഷിക്കുക

Posted by Badusha Nm Nm on Saturday, 24 April 2021

 

Related Articles

Post Your Comments


Back to top button