കൊല്ലം > രാജ്യം ഓക്‌സിജന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ പൊതുമേഖലാ സ്ഥാപനമായ കൊല്ലം കെഎംഎംഎല്‍ ഓക്‌സിജന്‍ വില്‍പനയില്‍ പുതുചരിത്രം രചിക്കുകയാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് 1000 ടണോളം ഓക്‌സിജനാണ് ആറ് മാസത്തിനിടയ്ക്ക് ഇവിടുത്തെ പ്ലാന്റില്‍ നിന്ന് കയറ്റി അയച്ചത്.
പ്രതിദിനം 70 ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് കഴിഞ്ഞ ഒക്ടോബറിലാണ് കെ.എം.എം.എലില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കെഎംഎംഎലിലെ വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത് എങ്കിലും അത് കൂടുതല്‍ പ്രയോജനപ്പെട്ടത് ഇപ്പോള്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്കാണ്. കെഎംഎംഎലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 63 ടണ്‍ എടുത്ത് ബാക്കി വരുന്ന ഏഴ് ടണ്‍ ആണ് ആരോഗ്യ മേഖലയ്ക്ക് കൈമാറുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..