COVID 19Latest NewsNewsIndiaInternational

ഒപ്പമുണ്ടെന്ന് അമേരിക്ക ; ഇന്ത്യയ്ക്ക് എല്ലാവിധ സഹായവാഗ്ദാനങ്ങളും നൽകുമെന്ന് ബൈഡൻ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം മാറ്റമില്ലാതെ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായ വാഗ്ദ്ധാനങ്ങളുമായി അമേരിക്ക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ജനങ്ങള്‍ക്കും എല്ലാ സഹായവും ചെയ്യുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. സഹായം വേഗത്തില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട് .
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ഏറ്റവും ഉയർന്ന കണക്കുകൾ തന്നെയാണെങ്കിലും രാജ്യത്തിന്റെ പ്രതിരോധം ശക്തമാണ്.
ഇതിനോടകം തന്നെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയൊമ്ബത് ലക്ഷം പിന്നിട്ടുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
നിലവില്‍ ഇരുപത്തിയാറ് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. സർക്കാർ എല്ലാവിധ സംവിധാനങ്ങളോട് കൂടിയും കോവിഡിനെ പ്രതിരോധിക്കാൻ ഒരുങ്ങുകയാണ്. അതിനിടയിലാണ് ആശ്വാസമായി അമേരിക്കയുടെ ഈ പ്രഖ്യാപനം.

Also Read:‘ലിവിംഗ് ടുഗതറില്‍ കുട്ടികളെ ഉണ്ടാക്കുന്നത് അവന് വലിയ ഇഷ്ടമാണ്, പക്ഷെ വിവാഹ ജീവിതം പറ്റില്ല’; ആദിത്യനെതിരെ നടിയുടെ അമ്മ

എന്നാൽ വാക്‌സിൻ ഉദ്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കൾ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു ബൈഡനും കമലാ ഹാരിസും.
ഈ നിലപാടിനെതിരെ വലിയ പ്രധിഷേധങ്ങളാണ് ലോകത്തിന്റെ പലയിടങ്ങളിൽ നിന്നും പുറത്തു വന്നിരുന്നത്. കോവിഡ് വ്യാപനം കാരണം ബുദ്ധിമുട്ടുന്ന എല്ലാ രാജ്യങ്ങളിലേക്കും അവശ്യ വസ്തുക്കൾ കയറ്റുമതി ചെയ്യണമെന്നും അവർക്ക് സഹായം വാഗ്ധാനം ചെയ്യണമെന്നും നേതാക്കളും മറ്റും ബൈഡനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്ക് സഹായം വാഗ്ധാനം ചെയ്തുകൊണ്ട് അമേരിക്ക രംഗത്ത് വന്നിരിക്കുന്നത്

ഇരുപത്തിനാല് മണിക്കൂറിനിടെ 2.17 ലക്ഷം പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ആകെ രോഗമുക്തരുടെ എണ്ണം ഒരു കോടി നാല്‍പത് ലക്ഷം കടന്നു. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. പതിനാല് കോടിയിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു. അതുകൊണ്ട് തന്നെ അതിജീവിക്കാനാകുമെന്ന വിശ്വാസത്തിലാണ് രാജ്യവും ജനങ്ങളും.

Related Articles

Post Your Comments


Back to top button