KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

മേപ്പടിയാനില്‍ തനിക്ക് അത്രയേറെ വിശ്വാസമുണ്ട്; ഉണ്ണി മുകുന്ദൻ

ഒരു സാധാരണക്കാരനാണ് ജയകൃഷ്ണന്‍. മസില്‍ ബോഡിയിലൊന്നും ജയകൃഷ്ണനെ സങ്കല്‍പിക്കാന്‍ കഴിയില്ല

ശരീര സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. പലപ്പോഴും തന്റെ ഫിറ്റനസ് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ മേപ്പടിയാൻ എന്ന ചിത്രത്തിനായി ഉണ്ണി 20 കിലോയിലധികം ഭാ​രം വർധിപ്പിച്ചത് വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ സിനിമ മേപ്പടിയാനെക്കുറിച്ച് പറയുകയാണ് താരം. വികാരപരമായും ശാരീരിക പരമായും സാമ്പത്തികപരമായും മേപ്പടിയാന്‍ തനിയ്ക്ക് കരിയറില്‍ ഏറ്റവും പ്രാധാന്യമുള്ള സിനിമയാണ് എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ

മേപ്പടിയാന്റെ കഥ വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിഷ്ണു എന്നോട് പറഞ്ഞിരുന്നു. വ്യക്തിപരമായി എനിക്ക് കഥ വളരെ അധികം ഇഷ്ടപ്പെട്ടു. ഞാനിതുവരെ കരിയറില്‍ ചെയ്യാത്ത വിധം വ്യത്യസ്തമായ കഥയും കഥാപാത്രവുമാണ് മേപ്പടിയാന്റേത്. പൂര്‍ണമായും ഒരു കുടുംബ ചിത്രം.എന്തിനാണ് തടി കൂട്ടിയത് എന്ന് ചോദിച്ചപ്പോള്‍, കഥാപാത്രം അത് ആവശ്യപ്പെടുന്നു എന്നായിരുന്നു ഉണ്ണിയുടെ പ്രതികരണം. ഒരു സാധാരണക്കാരനാണ് ജയകൃഷ്ണന്‍. മസില്‍ ബോഡിയിലൊന്നും ജയകൃഷ്ണനെ സങ്കല്‍പിക്കാന്‍ കഴിയില്ല. തന്നിലെ ഫിറ്റനസ്സ് ഫ്രീക്കനെ മറച്ചു പിടിയ്ക്കാന്‍ തടി കൂട്ടുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്ന് ഉണ്ണി വ്യക്തമാക്കി.

ഒരു അഭിനേതാവ് ഒരു സിനിമയില്‍ അഭിനയിക്കുകയും ആ സിനിമ നിര്‍മിയ്ക്കുകയും ചെയ്യുകയാണെങ്കില്‍ ആ സിനിമയിലും കഥയിലും അയാള്‍ക്ക് അത്രയേറെ പ്രതീക്ഷയും വിശ്വാസവും ഉണ്ടെന്നാണ് അര്‍ത്ഥം. മേപ്പടിയാനില്‍ തനിക്ക് അത്രയേറെ വിശ്വാസമുണ്ടെന്ന് ഉണ്ണി പറയുന്നു. വികാരപരമായും ശാരീരിക പരമായും സാമ്പത്തികപരമായും മേപ്പടിയാന്‍ തനിയ്ക്ക് കരിയറില്‍ ഏറ്റവും പ്രാധാന്യമുള്ള സിനിമയാണ്. ഉണ്ണി പറഞ്ഞു.

 

Related Articles

Post Your Comments


Back to top button