KeralaLatest NewsNews

നടൻ ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാറിനുള്ളിൽ ഞരമ്പ് മുറിച്ച നിലയിൽ ആദിത്യനെ കണ്ടെത്തി

 തൃശൂർ:  സീരിയൽ നടൻ ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു . കാറിനുള്ളിൽ ഞരമ്പ് മുറിച്ച നിലയിൽ ആദിത്യനെ കണ്ടെത്തി. തൃശൂരിൽ ആണ് സംഭവം.

തൃശ്ശൂര്‍ നായ്ക്കനാല്‍ പരിസരത്ത് നിര്‍ത്തിയിട്ട കാറില്‍ തളര്‍ന്ന് കിടന്ന ആദിത്യനെ നാട്ടുകാരാണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തൽ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തൃശൂരിൽ വിവാഹിതയായ മറ്റൊരു യുവതിയ്ക്ക് ഒപ്പമാണ് ആദിത്യന്റെ ഇപ്പോഴത്തെ ജീവിതമെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു

read also:പാവം കുട്ടി, അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു; അമ്പിളി- ആദിത്യൻ വിഷയത്തിൽ പ്രതികരിച്ച് നടി ജീജ

അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള പ്രശ്നത്തിൽ അമ്പിളിയുടെ കുടുംബം ആദിത്യനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ ആക്രമിക്കാൻ വന്ന ആദിത്യന്റെ സിസിടിവി ദൃശ്യങ്ങൾ അമ്പിളി പുറത്തുവിട്ടിരുന്നു.

ഒരു വിവാഹവും മറ്റൊരു റിലേഷനിൽ ഒരു മകനും ഉള്ള ആദിത്യന്റെ സ്വഭാവം ശരിയല്ലെന്നും കുടുംബ ജീവിതത്തിനോട് താത്പര്യമില്ലെന്നും അമ്പിളിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു

Related Articles

Post Your Comments


Back to top button