Latest NewsNewsIndia

കാമുകന്റെ സഹായത്തോടെ സഹോദരനെ കൊന്നു; സീരിയല്‍ നടിയും കാമുകനും പിടിയില്‍

നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

ബെംഗളൂരു: കാമുകന്റെ സഹായത്തോടെ സഹോദരനെ കൊന്ന സീരിയൽ നടി അറസ്റ്റില്‍. പ്രണയത്തിന് തടസ്സം നിന്നതിനെ തുടർന്നാണ് സഹോദരനെ കാമുകന്റെ സഹായത്തോടെ കന്നഡ സീരിയല്‍ നടിയും മോഡലുമായ ഷനായ കത്‌വെ (24) കൊലപ്പെടുത്തിയത്. നടി ഉള്‍പ്പെടെ 5 പേരെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഷാനായയുടെ സഹോദരന്‍ രാകേഷ് കത്‌വെ (32) യുടെ മൃതദേഹം കഴിഞ്ഞ ദിവസം ധാര്‍വാഡിനു സമീപം വനത്തില്‍ നിന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

Read Also: ഓക്‌സിജന്റെ കാര്യത്തില്‍ ആശ്വാസ കേന്ദ്രമായി കേരളം, അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കി കേരളത്തിന്റെ കൈത്താങ്ങ്

എന്നാൽ നടിയെ കൂടാതെ കാമുകന്‍ നിയാസ് അഹമ്മദ് കാട്ടിഗറിനെയും മൂന്നു സുഹൃത്തുക്കളെയുമാണ് ഹുബ്ബള്ളി റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

Related Articles

Post Your Comments


Back to top button